Recreated using AI
ഡിസൈനിലും ക്യാമറ പെർഫോമൻസിലും മികച്ച ഫ്ലാഗ്ഷിപ്പ് വിവോ ഫോണിന് ഇപ്പോൾ പ്രത്യേക വിലക്കിഴിവ്. Zeiss സപ്പോർട്ടിൽ 200 എംപി ക്യാമറയടക്കം മികവുറ്റ ഫോട്ടോഗ്രാഫി ലഭിക്കുന്ന Vivo X200 Pro ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നു. ആമസോൺ എന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ സ്മാർട്ട് ഫോൺ ലഭ്യമല്ലെങ്കിലും, ഫ്ലിപ്കാർട്ടിൽ മികച്ച ഇളവാണ് ലഭിക്കുന്നത്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപ വരെ ഇളവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ഇതിനൊപ്പം അപ്രതീക്ഷിതമായ ഓഫറുകളോടെ എക്സ്ചേഞ്ച് ഡീലും വിവോ എക്സ്200 പ്രോ 5ജിയ്ക്ക് ലഭ്യമാണ്. വിവോ എക്സ്200 പ്രോയുടെ ഓഫറുകളും സവിശേഷതകളും എന്തൊക്കെയാണെന്ന് അറിയാം.
ആരും മോഹിക്കുന്ന സ്മാർട്ട് ഫോണാണ് വിവോ എക്സ്200 പ്രോ 5ജി. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് വിപണി വില 1,01,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ട് അതിശയകരമായ വിലക്കിഴിവ് പ്രഖ്യാപിച്ചു.
94,999 രൂപയ്ക്ക് വിവോ എക്സ്200 പ്രോ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. ഈ വിവോ പ്രീമിയം ഫോൺ 94,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. ഇതു കൂടാതെ ഗംഭീരമായ ബാങ്ക് ഓഫർ കൂടി ഫോണിന് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ വിവോ എക്സ്200 പ്രോയ്ക്ക് ആക്സിസ് ബാങ്കിലൂടെയും എസ്ബിഐയിലൂടെയും ലഭിക്കുന്ന ഓഫറിലൂടെ 4000 രൂപ വരെ ലാഭിക്കാം. ഇതുകൂടി ചേർത്താൽ വിവോ എക്സ്200 പ്രോ 5ജി 90999 രൂപയ്ക്ക് ലഭിക്കും.
Also Read: Xiaomi 17T സീരീസ് വരുന്നു: എന്തിനേറെ! 6500mAh ബാറ്ററിയും 50MP ടെലിഫോട്ടോ ക്യാമറയും
ഒരു പ്രീമിയം ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. 43640 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. അത്യാവശ്യം മികച്ച പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക്, വിവോ എക്സ്200 പ്രോ 5ജി ഇങ്ങനെ ലാഭത്തിൽ കൈക്കലാക്കാം. 36 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. 3340 രൂപയുടെ ഇഎംഐ ഡീലാണ് ഫ്ലിപ്കാർട്ട് തരുന്നത്.
ഇനി വിവോ എക്സ്200 പ്രോയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ചുരുക്കത്തിൽ മനസിലാക്കാം.