Samsung S24 Ultra ഇനി പകുതി വിലക്ക്! 200MP ക്യാമറയോടെ, ബമ്പർ ഡീൽ നോക്കൂ

HIGHLIGHTS

Samsung S24 Ultra 5G ഫോണിന് Amazon GIF Sale 2025-ൽ കിടിലൻ ഓഫർ

ഏകദേശം പകുതി വിലയ്ക്ക് അടുപ്പിച്ചാണ് സാംസങ് ഫോണിന് ഇളവ്

ആമസോണിൽ ഫോൺ 72,999 രൂപയ്ക്ക് വിൽക്കുന്നു

Samsung S24 Ultra ഇനി പകുതി വിലക്ക്! 200MP ക്യാമറയോടെ, ബമ്പർ ഡീൽ നോക്കൂ

സ്മാർട്ഫോണുകളിൽ രാജാവ് ഐഫോണെന്ന ഖ്യാതി മാറ്റിയെഴുതിയത് സാംസങ്ങാണ്. എസ് സീരീസിലുൾപ്പെടുന്ന ഫ്ലാഗ്ഷിപ്പിലൂടെ സാംസങ് സ്മാർട്ഫോണുകളിൽ കൊമ്പനായി. ഇപ്പോഴിതാ Samsung S24 Ultra 5G ഫോണിന് Amazon GIF Sale 2025-ൽ കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഏകദേശം പകുതി വിലയ്ക്ക് അടുപ്പിച്ചാണ് സാംസങ് ഫോണിന് ഇളവ്.

Digit.in Survey
✅ Thank you for completing the survey!

Samsung S24 Ultra 5G ഓഫർ

1,34,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജി ലോഞ്ച് ചെയ്തത്. ഇപ്പോൾ ഏകദേശം പകുതി വിലയ്ക്ക് തന്നെ ഹാൻഡ്സെറ്റ് സ്വന്തമാക്കാം.

46 ശതമാനം ഡിസ്കൌണ്ട് ഇതിനുണ്ട്. ആമസോണിൽ ഫോൺ 72,999 രൂപയ്ക്ക് വിൽക്കുന്നു. ഇത് 12ജിബി, 256ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിനുള്ള ഇളവാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലാണെങ്കിലും ഇതിന് ബാങ്ക് ഓഫറൊന്നുമില്ല. എന്നാൽ അത്യാവശ്യം മികച്ച ഫോണാണ് മാറ്റി വാങ്ങുന്നതെങ്കിൽ, 53,250 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. നോ കോസ്റ്റ് ഇഎംഐ ഓഫറുണ്ടെങ്കിലും, ഇഎംഐ ഓഫറൊന്നും ഇതിന് തൽക്കാലം ലഭ്യമല്ല. വാങ്ങാനുള്ള ലിങ്ക്.

ഫ്ലാഗ്ഷിപ്പിന്റെ പ്രത്യേകതകൾ

amazon great freedom festival 2025 Samsung S24 Ultra

സാംസങ്ങിന്റെ കിടിലൻ ഫ്ലാഗ്ഷിപ്പുകളിലൊന്നാണ് ഈ സ്മാർട്ഫോൺ. ടൈറ്റാനിയം ഫ്രെയിം, കോർണിംഗ് ഗോറില്ല ഗ്ലാസ് ആർമർ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. 6.8 ഇഞ്ച് വലിപ്പമുള്ള QHD+ ഡൈനാമിക് LTPO അമോലെഡ് 2X ഡിസ്പ്ലേ ഹാൻഡ്സെറ്റിനുണ്ട്.

ഈ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ വളരെ വ്യക്തവും മികവുറ്റ രീതിയിലും ആസ്വദിക്കാം.

പ്രോസസറിലേക്ക് വന്നാൽ ഈ സാംസങ് സെറ്റിലുള്ളത് Snapdragon 8 Gen 3 ചിപ്സെറ്റാണ്. ഇത് വേഗതയേറിയ പ്രകടനവും ഗെയിമിംഗ് എക്സ്പീരിയൻസും തരുന്നു. ക്വാഡ് യൂണിറ്റുള്ള റിയർ ക്യാമറയാണ് സാംസങ് സ്മാർട്ഫോണിന്റെ മറ്റൊരു ആകർഷണം. എന്നുവച്ചാൽ ഈ ഫോണിൽ 200MP പ്രധാന ക്യാമറയുണ്ട്. 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ക്യാമറ ഇതിനുണ്ട്.

8K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് നൽകുന്ന സാംസങ് സെറ്റാണിത്. 5000 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഹാൻഡ്സെറ്റിൽ ലഭിക്കുന്നു. ഫോണിന് മികച്ച ഡ്യൂറബിലിറ്റി കൊടുക്കുന്നതിനാൽ IP68 റേറ്റിങ്ങുണ്ട്. ഫോണിൽ നിങ്ങൾക്ക് S Pen സ്റ്റൈലസ് സപ്പോർട്ടുമുണ്ട്. സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള പ്രീമിയം എഐ ഫീച്ചറുകൾ സാംസങ് ഗാലക്സി എസ്24 അൾട്രയിൽ ലഭിക്കുന്നുണ്ട്.

GST Saving Included: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തി. ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്ക് വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ആമസോൺ വഴി വാങ്ങുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലും ഈ ജിഎസ്ടി നിരക്കുകൾ ബാധകമാണ്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.

Also Read: Samsung Galaxy Deals: അമ്പടി ജിഞ്ചിന്നാക്കടി! ₹18000 വരെ ഡിസ്കൗണ്ടിൽ Watch Ultra, ഇയർബഡ്സുകൾ സാംസങ്ങിൽ നിന്ന് ഓൺലൈനിൽ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo