200 MP അൾട്രാ ലെവൽ ക്യാമറയുമായി Samsung Galaxy Z Fold 8 Ultra എത്തി; ഒപ്പം ഗാലക്സി Z Fold8 സ്മാർട്ട് ഫോണും

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്രാ പ്രീമിയം ഫീച്ചറുകളുമായി Samsung Galaxy Z Fold 8 Ultra, Galaxy Z Fold8 മോഡലുകൾ പുറത്തിറക്കി. കൂടുതൽ കരുത്തുറ്റ ഹിഞ്ചും മികച്ച AI ഫീച്ചറുകളുമുള്ള സാംസങ് ഫോൾഡബിൾ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. മെലിഞ്ഞ ഡിസൈനിൽ, വലിയ ഡിസ്‌പ്ലേയും 200MP Ultra ലെവൽ ക്യാമറയുമുള്ള ഫോൾഡ് ഫോണുകളാണ് Z Fold8 Ultra. ഇതിനൊപ്പം ProVisual എഞ്ചിൻ സപ്പോർട്ടുള്ള 50 മെഗാപിക്സൽ ക്യാമറയിൽ Galaxy Z Fold8 ഹാൻഡ്സെറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഡിസൈൻ, ക്യാമറ, പ്രകടനം എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായി എത്തുന്ന സാംസങ് ഗാലക്സി ഫോൾഡ് ഫോണുകളുടെ വിശേഷങ്ങൾ ഏറ്റവുമാദ്യം, വിശദമായി അറിയാം.

Samsung Galaxy Z Fold 8 Ultra Features

ഏറ്റവും നൂതനമായ ഫോൾഡബിൾ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന്റെ വിശാലമായ 8-ഇഞ്ച് മെയിൻ ഡിസ്‌പ്ലേ മൾട്ടിടാസ്കിംഗിന് മികച്ചതാകും. സാംസങ് ഗാലക്സി Z ഫോൾഡ്8 ഫോണിൽ അത്യാധുനിക ക്യാമറ സംവിധാനവുമുണ്ട്. കൂടാതെ ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയും ഫോണിന്റെ സവിശേഷതകളാണ്. 4.1 mm മാത്രം കനമുള്ള ഗാലക്സി Z ഫോൾഡ് 8 അൾട്രാ ഫോണാണിത്.

200 MP മെയിൻ ക്യാമറയിലാണ് അൾട്രാ മോഡൽ അവതരിപ്പിച്ചത്. 200 MP മോഡിൽ ഹൈ ഡൈനാമിക് റേഞ്ച് അഥവാ HDR ഫീച്ചറുമുണ്ട്. സ്മാർട്ട് ഫോണിൽ പുതിയ 50 MP അൾട്രാ-വൈഡ് ക്യാമറയിലൂടെ മികച്ച മാക്രോ ഷോട്ടുകൾ പകർത്താം. മികവുറ്റ നൈറ്റോഗ്രാഫി സപ്പോർട്ടുള്ളതിനാൽ കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളും വീഡിയോകളും ബ്രൈറ്റ്നെസ്സിൽ സ്വാഭാവികതയോടെ പകർത്താൻ സഹായിക്കും. 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഇതിനുണ്ട്.

Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ

സങ്കീർണ്ണമായ ടാസ്കുകൾക്ക് പോലും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 5,000 mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് നേർത്തതും മടക്കാവുന്നതുമായ ഡിസൈനിലും ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്. 45 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോണിൽ ലഭിക്കുന്നു.

Galaxy Z Fold8 Features

അടുത്തത് കുറച്ചുകൂടി കുറഞ്ഞ വിലയിലുള്ള സാംസങ് ഗാലക്സി Z Fold 8 മോഡലാണ്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും വിഷൻ ബൂസ്റ്റർ സപ്പോർട്ടുമുള്ള സ്ക്രീനാണ് അൾട്രാ മോഡലിനുള്ളത്.

ഇതിൽ ഹൈ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന 50MP Dual ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. ഡ്യുവൽ റെക്കോഡിങ് സപ്പോർട്ടും ഗാലക്സി ഫോൾഡ് ഫോണിനുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :