200MPയുടെ ഒരു ഉഗ്രൻ ക്യാമറ ഫോൺ, Honor 90 ഇന്ത്യയിൽ വരവായി!

200MPയുടെ ഒരു ഉഗ്രൻ ക്യാമറ ഫോൺ, Honor 90 ഇന്ത്യയിൽ വരവായി!
HIGHLIGHTS

40,000 രൂപയിൽ താഴെയാണ് Honor 90ന്റെ വില

ഇതുവരെ ഇറങ്ങിയിട്ടുള്ള ഹോണർ ഫോണുകളേക്കാൾ 25% വലുതായ 1/1.4-ഇഞ്ച് സെൻസർ ഇതിലുണ്ട്

മികച്ച ക്യാമറ ഫോൺ അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ആൻഡ്രോയിഡ് ഫോണാണിത്

മികച്ച ഒരു ക്യാമറ ഫോണുമായി Honor 90 ഇതാ ഇന്ത്യൻ വിപണിയിലേക്ക് വരവറിയിക്കുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ ഫോൺ  മികച്ച ക്യാമറ സെൻസറും, പ്രോസസറും ഉൾപ്പെടുത്തിയാണ് വരുന്നത്. 200 MP ക്യാമറയുമായി വരുന്ന ഹോണർ 90 ഇന്ന് , സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12.30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.  കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോഞ്ച് തത്സമയം കാണാം.

200 MP ക്യാമറയും, 50 MPയുടെ സെൽഫി ക്യാമറയും…

ഇതുവരെ ഇറങ്ങിയിട്ടുള്ള ഹോണർ ഫോണുകളേക്കാൾ 25% വലുതായ 1/1.4-ഇഞ്ച് സെൻസറുമായാണ് 200 MPയുടെ ക്യാമറാഫോൺ വരുന്നത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റാണ് ഈ Honor ഫോണിലുള്ളത്. മികച്ച ക്യാമറ ഫോൺ അന്വേഷിക്കുന്നവർക്ക് ഇണങ്ങുന്ന, ഏറ്റവും അനുയോജ്യമായ ആൻഡ്രോയിഡ് ഫോണാണിത്. Amazonലൂടെ Honor 90 നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. 

Honor 90 Specs

ചൈനയിലാണ് Honor 90 ആദ്യമായി പുറത്തിറങ്ങിയത്. ഇതേ വേരിയനറ് തന്നെയായിരിക്കും ഇന്ത്യയിലും കമ്പനി കൊണ്ടുവരിക. 2664×1200 പിക്സൽ റെസലൂഷനുള്ള 6.7 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഹോണർ 90ലുള്ളത്. 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയും ഫോണിലുണ്ട്.

200MP Honor 90 5G

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റാണ് ഹോണർ 90ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 13  എന്ന OSഉം കമ്പനിയുടെ സ്വന്തം മാജിക് ഒഎസ് 7.1 ലെയറും ഹോണർ 90ൽ അടങ്ങിയിരിക്കുന്നു. 16 ജിബി RAM,512 ജിബി ഇന്റേണൽ സ്റ്റോറേജും അടങ്ങിയ ഫോണാണ് ഇന്ന് എത്തുന്നതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. കറുപ്പ്, പച്ച, വെള്ളി നിറങ്ങളിലുള്ള ഫോണുകളാണ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ ഈ 5G ഫോണിന് 30,000 രൂപ മുതൽ 40,000 രൂപ വരെയാകും ഇന്ത്യയിലെ വില. 

ഫോണിന്റെ വിശദമായ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ 200 മെഗാപിക്സലിന്റെ മെയിൻ ക്യാമറയ്ക്ക് പുറമെ 12MP+2MPയും ചേർന്ന മറ്റ് 2 ക്യാമറകൾ കൂടി ഇതിലുണ്ടാകും. 50 MPയുടെ സെൽഫി ക്യാമറയാണ് ഹോണർ പുതിയ സെറ്റിൽ ഉൾപ്പെടുത്തുക എന്നും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ, 66Wന്റെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAhന്റെ ബാറ്ററിയും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo