1TB സ്റ്റോറേജ്, 200MP ക്യാമറയുള്ള Redmi Note 13 Pro 20000 രൂപയ്ക്ക്! അവിശ്വസനീയം അല്ലാതെന്താ…
ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അതിന്റെ ക്യാമറയായിരിക്കും നിങ്ങൾ നോക്കുക അല്ലേ?
ബജറ്റിൽ ഒതുങ്ങുന്ന കിടിലനൊരു ഫോണും അതിന്റെ അതിശയകരമായ ഓഫറുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
റെഡ്മി നോട്ട് 13 പ്രോ നിങ്ങൾക്ക് അന്യായ കിഴിവിൽ വാങ്ങാം
Redmi Note 13 Pro: ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അതിന്റെ ക്യാമറയായിരിക്കും നിങ്ങൾ നോക്കുക അല്ലേ? വലിയ ബജറ്റിൽ ഫോൺ വാങ്ങാൻ താൽപ്പര്യമില്ലെങ്കിലും, മികച്ച ക്യാമറയും പ്രോസസറും നിങ്ങൾ ശ്രദ്ധിക്കും. അതുപോലെ ഫോണിന്റെ ബാറ്ററി കപ്പാസിറ്റി, ഡിസൈൻ, സ്റ്റോറേജ് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
Surveyഇതെല്ലാം അടങ്ങിയ ഒരു മിഡ് റേഞ്ച് ബജറ്റ് ഫോൺ ഏതാണെന്നല്ലേ നിങ്ങളുടെ ചിന്ത? എങ്കിൽ നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന കിടിലനൊരു ഫോണും അതിന്റെ അതിശയകരമായ ഓഫറുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
റെഡ്മി നോട്ട് 13 Pro: ഓഫർ
ഈ ഗുണങ്ങളെല്ലാം അടങ്ങിയ ബ്രാൻഡഡ് സ്മാർട്ഫോണാണിത്. റെഡ്മി നോട്ട് 13 പ്രോ നിങ്ങൾക്ക് അന്യായ കിഴിവിൽ വാങ്ങാം.

8GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റ് പുറത്തിറക്കിയത് 28,999 രൂപയ്ക്കാണ്. എന്നാൽ നിങ്ങൾക്ക് വമ്പൻ വിലക്കിഴിവിൽ ഫോൺ സ്വന്തമാക്കാം. ആമസോണിൽ പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന ഓഫറാണിത്. റെഡ്മി നോട്ട് 13 പ്രോ 21,999 രൂപയ്ക്കാണ് ആമസോണിൽ ഇപ്പോൾ വിൽക്കുന്നത്. ഒറ്റയടിക്ക് 7000 രൂപ വെട്ടിക്കുറച്ചിരിക്കുന്നു.
ഇതിന് പുറമെ RBL Bank Credit കാർഡിലൂടെ വേറെയും കിഴിവുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 1000 രൂപയുടെ ഡിസ്കൌണ്ട് നേടാനാകും. ഇനി ഫോൺ ഇഎംഐ വാങ്ങാൻ ആലോചിക്കുന്നവർക്ക് ആമസോൺ അതിനും അവസരം നൽകുന്നു. നോ കോസ്റ്റ് ഇഎംഐ ആയി 990.59 രൂപയുടെ ഓഫർ സ്വന്തമാക്കാം. 20,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും വാങ്ങാം.
Redmi Note 13 Pro: എന്താണിത്ര പ്രത്യേകത?
ഈ ഫോൺ ഒരു ഓൾറൌണ്ടറാണെന്നത് ആണ് ഏറ്റവും വലിയ സവിശേഷത. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിൽ Snapdragon 7s Gen 2 പ്രോസസറാണ് നൽകിയിട്ടുള്ളത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും, 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിന്റെ പിൻ ക്യാമറ 200 MP OIS സപ്പോർട്ടോടെ വരുന്നു. 8MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. മൂന്നാമത്തെ ക്യാമറ 2MP ഡെപ്ത് സെൻസറാണ്. മുൻവശത്ത്, സെൽഫികൾക്കായി 16MP ക്യാമറയും നൽകിയിരിക്കുന്നു.
റെഡ്മി നോട്ട് 13 പ്രോ IP54 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്. ഇതിന് 7W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും, 5100mAh ബാറ്ററിയുമാണുള്ളത്.
Read More: Samsung Galaxy S25: വരുന്ന വമ്പൻ Samsung ഫോണിലെ 5 WOW ഫീച്ചറുകൾ
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile