12999 രൂപയ്ക്ക് 10GB വരെ റാം ഓപ്ഷനുള്ള realme P3x 5G! ബജറ്റ് കസ്റ്റമേഴ്സിന് SuperVOOC ചാർജുള്ള പുത്തൻ ഫോൺ

HIGHLIGHTS

15000 രൂപയ്ക്കും താഴെ സ്മാർട്ഫോൺ നോക്കുന്നവർക്ക് റിയൽമി പി3എക്സ് മികച്ച ഓപ്ഷനായിരിക്കും

ബജറ്റ് കസ്റ്റമേഴ്സിനുള്ള realme P3x 5G രണ്ട് വേരിയന്റുകളിൽ ലഭിക്കും

45W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഈ റിയൽമി ഫോൺ സപ്പോർട്ട് ചെയ്യുന്നു

12999 രൂപയ്ക്ക് 10GB വരെ റാം ഓപ്ഷനുള്ള realme P3x 5G! ബജറ്റ് കസ്റ്റമേഴ്സിന് SuperVOOC ചാർജുള്ള പുത്തൻ ഫോൺ

അങ്ങനെ realme P3x 5G ഫോണും റിയൽമി പി3 പ്രോയ്ക്കൊപ്പം എത്തിച്ചിരിക്കുന്നു. 20000 രൂപയ്ക്ക് മുകളിലാണ് പ്രോ മോഡലിന് വിലയെങ്കിൽ റിയൽമി പി3X ഇതിനേക്കാൾ വില കുറവാണ്. 15000 രൂപയ്ക്കും താഴെ സ്മാർട്ഫോൺ നോക്കുന്നവർക്ക് റിയൽമി പി3എക്സ് മികച്ച ഓപ്ഷനായിരിക്കും.

Digit.in Survey
✅ Thank you for completing the survey!

New Realme 5G: വില എത്ര?

ലൂണാർ സിൽവർ നിറത്തിലാണ് റിയൽമി പി3എക്സ് വന്നിരിക്കുന്ന്ത്. ബ്ലൂ ലവേഴ്സിനും പിങ്ക് ലവേഴ്സിനും വീഗൻ ലെതർ ഫിനിഷിലും ഫോൺ അവതരിപ്പിച്ചിട്ടുണ്ട്. മിഡ്‌നൈറ്റ് ബ്ലൂ, സ്റ്റെല്ലാർ പിങ്ക് കളറുകളാണ് റിയൽണി പി3എഎക്സിന്റെ വീഗൻ ലെതർ കളറിലുള്ള സ്മാർട്ഫോണുകൾ.

realme P3x 5g
realme P3x 5G

റിയൽമി പ്രോ ഫോണുകൾ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് എത്തിയിട്ടുള്ളത്. എന്നാൽ ബജറ്റ് കസ്റ്റമേഴ്സിനുള്ള പി3എക്സ് രണ്ട് വേരിയന്റുകളിൽ ലഭിക്കും. 6GB + 128GB മോഡലും 8GB + 128GB മോഡലുമാണുള്ളത്. 10GB വരെ വെർച്വൽ റാമും നിങ്ങൾക്ക് ലഭിക്കും. ഇതിൽ 6ജിബി ഫോണിന് 13,99 രൂപയാകുന്നു. ടോപ് വേരിയന്റ് റിയൽണി പി3X ഫോണിന്റെ വില 14,999 രൂപയാണ്.

ഫെബ്രുവരി 28 മുതലാണ് ഈ സ്മാർട്ഫോണുകളുടെ വിൽപ്പന. ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ, ഓഫ്‌ലൈൻ പർച്ചേസ് ആരംഭിക്കും. realme.com, Flipkart, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ഇത് ലഭ്യമാകും. 1000 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ഫോണിന് ലഭിക്കുന്നു.

realme P3x 5G: സ്പെസിഫിക്കേഷൻ

6.72 ഇഞ്ച് വലിപ്പത്തിൽ FHD+ ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz LCD സ്‌ക്രീൻ ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6400 SoC ആണ് പ്രോസസർ. ഈ ചിപ്സെറ്റ് നൽകുന്ന ആദ്യത്തെ ഫോണാണിത്.

ക്യാമറയിൽ പിൻഭാഗത്ത് ഡ്യുവൽ സെൻസർ കൊടുത്തിരിക്കുന്നു. 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. 45W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഈ റിയൽമി ഫോൺ സപ്പോർട്ട് ചെയ്യുന്നു. 6000mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. Android 15 അടിസ്ഥാനമാക്കിയുള്ള One UI 6.0 പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. IP68 + IP69 റേറ്റിങ്ങാണ് ഈ ബജറ്റ് ഫോണിനുള്ളത്. അതും മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് ഫീച്ചറിൽ ഇത് വരുന്നു.

5G SA / NSA, Dual 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകൾ സ്മാർട്ഫോണിനുണ്ട്. ബ്ലൂടൂത്ത് 5.3, GPS, GLONASS എന്നീ ഫീച്ചറുകളുള്ള ഫോണാണിത്. 3.5mm ഓഡിയോ ജാക്ക് സപ്പോർട്ട് റിയൽമി പി3എക്സിനുണ്ട്. അതുപോലെ സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ കൊടുത്തിരിക്കുന്നു.

Also Read: Realme P3 Pro 5G: 6000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും സ്നാപ്ഡ്രാഗണും, 25000 രൂപയിൽ താഴെ വില! ഇനി എന്ത് വേണം?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo