Realme P3 Pro 5G: 6000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും സ്നാപ്ഡ്രാഗണും, 25000 രൂപയിൽ താഴെ വില! ഇനി എന്ത് വേണം?

Realme P3 Pro 5G: 6000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും സ്നാപ്ഡ്രാഗണും, 25000 രൂപയിൽ താഴെ വില! ഇനി എന്ത് വേണം?
HIGHLIGHTS

റിയൽമി പി3 സീരീസിലെ പ്രോ ഫോൺ ഒരുപാട് പ്രീമിയം ഫീച്ചറുകളോടെയാണ് പുറത്തിറക്കിയത്

23000 രൂപ മുതൽ 26000 രൂപ റേഞ്ചിലാണ് ഫോണുകൾക്ക് വിലയാകുന്നത്

ഇതിൽ റിയൽമി Snapdragon 7s Gen 3 ചിപ്പാണ് കൊടുത്തിരിക്കുന്നത്

വരും വരുമെന്ന് പറഞ്ഞ് കാത്തിരുന്ന Realme P3 Pro 5G ഒടുവിൽ പുറത്തിറങ്ങി. Realme P3 എക്സ് എന്ന ഫോണിനൊപ്പമാണ് പ്രോ മോഡലും കമ്പനി അവതരിപ്പിച്ചത്. 6000mAh ബാറ്ററിയും 80W വേഗത്തിൽ ചാർജിങ് കപ്പാസിറ്റിയുമുള്ള ഫോണാണിത്. ഇതിൽ റിയൽമി Snapdragon 7s Gen 3 ചിപ്പാണ് കൊടുത്തിരിക്കുന്നത്. എടുത്തുപറയേണ്ട മറ്റൊന്ന് ഇതിന് IP69 റേറ്റിങ്ങുണ്ടെന്നതാണ്.

Realme P3 Pro 5G: സ്പെസിഫിക്കേഷൻ

റിയൽമി പി3 സീരീസിലെ പ്രോ ഫോൺ ഒരുപാട് പ്രീമിയം ഫീച്ചറുകളോടെയാണ് പുറത്തിറക്കിയത്. വിലയ്ക്ക് അനുസരിച്ച് പെർഫോമൻസ് തരുന്ന സ്മാർട്ഫോണാണിത്. എന്നുവച്ചാൽ 23000 രൂപ മുതൽ 26000 രൂപ റേഞ്ചിലാണ് ഫോണുകൾക്ക് വിലയാകുന്നത്. വിലയ്ക്ക് മുന്നേ റിയൽണി പി3 പ്രോയുടെ പ്രത്യേകതകൾ നോക്കാം.

6.83 ഇഞ്ച് 1.5K 120Hz 3D കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1.6mm അൾട്രാ നാരോ ബെസലുകളും ഫോണിനുണ്ട്. 3840Hz PWM അൾട്രാ-ഹൈ ഫ്രീക്വൻസി ഡിമ്മിങ് ഇതിന്റെ സ്ക്രീനിനുണ്ട്. Snapdragon 7s Gen 2 SoC മാറ്റി സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC ആണ് കൊടുത്തിരിക്കുന്നത്.6050mm² VC കൂളിംഗ് സിസ്റ്റമാണ് ഫോണിൽ പ്രവർത്തിക്കുന്നത്.

റിയൽമി യുഐ 6.0 ഉപയോഗിച്ച് ആൻഡ്രോയിഡ് 15 റൺ ചെയ്യുന്ന ഫോണാണിത്. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾ റിയൽമി പി3 ഫോണിനുണ്ട്. അതുപോലെ 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും. AI അൾട്രാ ക്ലാരിറ്റി 2.0 ഫീച്ചറുണ്ട്. ഈ റിയൽമി ഫോണിൽ AI സ്‌നാപ്പ് മോഡ്, AI ഇറേസർ 2.0 എന്നിവയുമുണ്ട്.

നെബുല ഗ്ലോ കളർ സ്‌പോർട്‌സ് ചെയ്യുന്ന നെബുല ഡിസൈൻ എന്ന സെല്ലുലോയ്ഡ് ടെക്‌സ്‌ചർ ഫോണിലുണ്ട്. ഈ ഫീച്ചർ പ്രകാശത്തെ ആഗിരണം ചെയ്യുകയും ഇരുട്ടിൽ തിളങ്ങുകയും ചെയ്യുന്നു. OIS സപ്പോർട്ടോടെയാണ് റിയൽമി പി3 ഫോണിന്റെ ക്യാമറ നിർമിച്ചിട്ടുള്ളത്. 50MP പ്രൈമറി ക്യാമറയും 2MP പോർട്രെയിറ്റ് സെൻസറും ഫോണിലുണ്ട്. 80W SUPERVOOC ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. അതുപോലെ 6000mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഇതിന് IP66 + IP68 + IP69 റേറ്റിങ്ങോടെ വരുന്ന സ്മാർട്ഫോണാണ്.

Realme 5G: വിലയും വിൽപ്പനയും

realme p3 pro
realme p3 pro

സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ നിറങ്ങളിലാണ് റിയൽമി തങ്ങളുടെ പുതിയ 5ജി ഫോണുകൾ അവതരിപ്പിച്ചത്. മൂന്ന് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോണുകൾ ലഭ്യമാകും. 8GB + 128GB മോഡലിന് 23,999 രൂപയാകും. 8GB + 256GB ഫോണിന് 24,999 രൂപയാകും. 12 ജിബി + 256 ജിബി മോഡലിനാകട്ടെ 26,999 രൂപയുമാണ് വിലയാകുന്നത്.

ഫെബ്രുവരി 25 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. realme.com, Flipkart, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ഇത് ലഭ്യമാകുന്നതാണ്. ലോഞ്ച് പ്രമാണിച്ച് ചില ഡിസ്കൌണ്ടുകളും ലഭിക്കും.

2000 രൂപ ബാങ്ക് ഓഫറും 2000 രൂപ എക്സ്ചേഞ്ച് കിഴിവും നൽകുന്നു. ഇത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ 12ജിബി വരെ നിങ്ങൾക്ക് 24999 രൂപയ്ക്ക് ആദ്യ വിൽപ്പനയിൽ നിന്ന് വാങ്ങാം. നോ കോസ്റ്റ് ഇഎംഐ ഇടപാടുകൾ 6 മാസക്കാലയളവിൽ ലഭിക്കുന്നു.

Also Read: iPhone 16 Pro Max പകരക്കാർ, അതും പറ്റുന്ന വിലയിൽ! Best Phones ഇവരാണ്…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo