AMD Ryzen പ്രോസ്സസറിൽ ഇതാ Vaio ലാപ്ടോപ്പുകൾ പുറത്തിറക്കി

AMD Ryzen പ്രോസ്സസറിൽ ഇതാ Vaio ലാപ്ടോപ്പുകൾ പുറത്തിറക്കി
HIGHLIGHTS

VAIO യുടെ പുതിയ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കി

VAIO E15 കൂടാതെ VAIO SE14 എന്നി മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

അതുപോലെ തന്നെ AMD Ryzen പ്രോസ്സസറിൽ ആണ് പ്രവർത്തനം നടക്കുന്നത്

VAIO യുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .VAIO E15 കൂടാതെ VAIO SE14 എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് . AMDയുടെ  Ryzen പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .

VAIO E15 ഫീച്ചറുകൾ നോക്കാം 

Vaio E15 specs and features

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 15.6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് VAIO E15 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 1920 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആന്റി ഗ്ലെയർ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 1 മെഗാപിക്സലിന്റെ വെബ് ക്യാമറയും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ AMD Ryzen 5 3500U പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .

അതുപോലെ തന്നെ 8ജിബിയുടെ റാം കൂടാതെ  512GB SSD സ്റ്റോറേജുകൾ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ചാർജ്ജ് ചെയ്യുന്നതിന് Type-C രണ്ടു Type-A 3.1 പോർട്ടുകൾ ,ഒരു  HDMI പോർട്ട് ,microSD കാർഡ് സ്ലോട്ടുകൾ എന്നിവയും ഇതിനു ലഭിക്കുന്നുണ്ട് .Vaio E15 മോഡലുകൾക്ക് 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി പറയുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ മോഡലുകൾക്ക് Rs 66,990 രൂപയാണ് വില വരുന്നത് .എന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ Vaio E15 മോഡലുകൾ Rs 49,990 മുതൽ ഓർഡർ ചെയ്യുവാൻ സാധിക്കുന്നതാണ് .

VAIO E14 ഫീച്ചറുകൾ നോക്കാം 

Vaio SE14 specs and features

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 14  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് VAIO E14  മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ1.35 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത് .കൂടാതെ 19.55 മില്ലിമീറ്റർ തിക്‌നീസും ഇതിനുണ്ട് .ആന്റി ഗ്ലെയർ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ  720p വെബ് ക്യാമറയും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 8th generation Intel Core i5-8265U പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ 8ജിബിയുടെ റാം കൂടാതെ 256GB SSD സ്റ്റോറേജുകൾ ഇതിന്റെ മറ്റു ഫീച്ചറുകളാണ്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo