6TBയുടെ സ്റ്റോറേജിൽ ലെനോവയുടെ പുതിയ തിങ്ക്പാഡ്

6TBയുടെ സ്റ്റോറേജിൽ ലെനോവയുടെ പുതിയ തിങ്ക്പാഡ്
HIGHLIGHTS

പുതിയ തകർപ്പൻ സവിശേഷതകളുമായി ലെനോവയുടെ തിങ്ക്പാഡ് P52

ലെനോവയുടെ ഏറ്റവും പുതിയ തിങ്ക്പാഡ് പുറത്തിറക്കി .തിങ്ക്പാഡ് P52  മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഈ മോഡലുകളുടെ റാം തന്നെയാണ് .128 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ലെനോവോ തിങ്ക്പാഡ് P52 മോഡലുകളിൽ നിങ്ങൾക്ക് 3ഡി വീഡിയോ എഡിറ്റിംഗ് വരെ സാധ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഒരുപാടു സവിശേഷതയുള്ള ഒരു മോഡലാണിത് .ഗെയിമുകൾ കളിക്കുന്നവർക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗെയിമുകൾ വളരെ മികച്ച രീതിയിൽ ആസ്വദിക്കുവാൻ ലെനോവോ തിങ്ക്പാഡ് P52 ൽ സാധിക്കുന്നു .അതിന്നായി കരുത്തേകുന്നത് ntel Xeon hexa-core CPU,Nvidia Quadro P3200 GPU യാണ് .കൂടാതെ ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് .128 ജിബിയുടെ റാംമ്മിലാണു ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത ഇതിന്റെ 4കെ ഡിസ്പ്ലേ റെസലൂഷൻ ആണ് .4കെ ഫുൾ HDയിൽ നിങ്ങൾക്ക് വിഡിയോകളും മറ്റു ആസ്വദിക്കാൻ .സാധിക്കുന്നതാണ് ലെനോവോ പുറത്തിറക്കുന്ന ആദ്യത്തെ VR സെർട്ടിഫൈഡ് ലാപ്ടോപ്പ് ആണ്  ലെനോവോ തിങ്ക്പാഡ് P52 .128 ജിബിയുടെ റാം ഇതിനുണ്ട് .കൂടാതെ 6TBയുടെ സ്റ്റോറേജ് ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

ഉപഭോതാക്കൾക്ക് ആവശ്യംപോലെ ഇതിൽ വിഡിയോകളും കൂടാതെ മറ്റു ഫയലുകളും സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .ഈ തിങ്ക്പാടുകളുടെ സവിശേഷതകളിൽ ആദ്യം തന്നെ എടുത്തുപറയേണ്ടത് ഈ രണ്ടു സവിശേഷതകൾ തന്നെയാണ് .കൂടാതെ മികച്ച ബാറ്ററി ലൈഫും ലെനോവയുടെ ഈ തിങ്ക്പാഡ് കാഴ്ചവെക്കുന്നുണ്ട് .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മറ്റു ലാപ്ടോപ്പുകളുമായിട്ട് താരതമ്മ്യം ചെയ്യുകയാണെങ്കിൽ ലെനോവയുടെ ഈ മോഡലിന് അൽപ്പം മുൻഗണന നൽകേണ്ടിയിരിക്കുന്നു .

 90WHr യൂണിറ്റ് ബാറ്ററി ലൈഫ് ആണ് ലെനോവയുടെ ഈ തിങ്ക്പാഡ് കാഴ്ചവെക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  $1,070 ഡോളർ അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 72,800 രൂപയ്ക്ക് അടുത്തുവരും .3ഡി എഡിറ്റിങ് വരെ സാധ്യമാകുന്ന ഈ തിങ്ക്പാഡ് അടുത്തമാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo