CES 2019;ലെനോവയുടെ ഐഡിയപാട് S940 കൂടാതെ Yoga A940 പുറത്തിറക്കി

CES 2019;ലെനോവയുടെ ഐഡിയപാട് S940 കൂടാതെ Yoga A940 പുറത്തിറക്കി
HIGHLIGHTS

ലെനോവയുടെ പുതിയ രണ്ടു ഉത്പന്നങ്ങൾ CES 2019 പുറത്തിറക്കി

ഹൈലൈറ്റ്സ് 

.ലെനോവയുടെ ഐഡിയപാട് S940 കൂടാതെ Yoga A940 CES 2019ൽ  പുറത്തിറക്കി
.ലെനോവയുടെ ഐഡിയപാട് പുറത്തിറങ്ങിയിരിക്കുന്നത് 13.9 ഇഞ്ചിന്റെ 4കെ HDR ഡിസ്‌പ്ലേയിലാണ് 
ലെനോവയുടെ യോഗ Yoga A940 പുറത്തിറങ്ങിയിരിക്കുന്നത് 27 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലുമാണ് 

 CES 2019 നടന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഒരുപാടു ഉത്പ്പന്നങ്ങൾ CES 2019 ൽ കമ്പനികൾ ലോഞ്ച് ചെയുന്നുണ്ട് .ഇപ്പോൾ ലെനോവയുടെ രണ്ടു ഉത്പന്നങ്ങളനു അതിൽ എടുത്തുപറയേണ്ടത് . ലെനോവയുടെ ഐഡിയപാട് S940 കൂടാതെ Yoga A940 എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .രണ്ടു മോഡലുകൾക്കും അതിന്റെതായ സവിശേഷതകളാണ് നൽകിയിരിക്കുന്നത് .ലെനോവയുടെ  ഐഡിയപാട് പുറത്തിറങ്ങിയിരിക്കുന്നത് 13.9 ഇഞ്ചിന്റെ 4കെ HDR ഡിസ്‌പ്ലേയിലാണ് എങ്കിൽ Yoga A940 പുറത്തിറങ്ങിയിരിക്കുന്നത് 27 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലുമാണ് .ഇതിൽ പെൻ സപ്പോർട്ട് ലഭിക്കുന്നുണ്ട് .കൂടാതെ ഐ ട്രാക്കിങ് AI എന്നി സവിശേഷതകളും ഇതിൽ ഉൾക്കൊളിച്ചിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ലെനോവയുടെ ഐഡിയപാട് S940 സവിശേഷതകൾ പറയുകയാണെങ്കിൽ 1.2 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത് .കൂടാതെ വളരെ സ്മൂത്ത് ആയിട്ടുള്ള എഡ്ജ് കൂടാതെ സ്ലിം ബെസലുകൾ എന്നിവയാണ് ഇതിന്റെ ഡിസൈനിൽ എടുത്തുപറയേണ്ടത് .കൂടാതെ ഇതിൽ ഐ ട്രാക്കിങ് എടുത്തുപറയേണ്ടിയിരിക്കുന്നു .IR ക്യാമറകൾ ഫേസ് അൺലോക്കിങ് കൂടാതെ ഐ ട്രക്കിങ്ങുകൾക്ക് ഉപയോഗിക്കുന്നു .13.9 ഇഞ്ചിന്റെ 4കെ HDR ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഡോൾബി സിസ്റ്റം സ്പീക്കറുകളും ഈ ഐഡിയ പാടുകളുടെ സവിശേഷതകളാണ് .

Intel's 8th Gen Core ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .16GBയുടെ റാം ആണ് ഇതിനുള്ളത് . Intel ഇന്റർഗ്രേറ്റഡ് ഗ്രാഫിക്സ് സപ്പോർട്ട് ഈ മോഡലുകൾക്കുണ്ട് . 512GBയുടെ കപ്പാസിറ്റിയാണ് ഈ മോഡലുകൾക്കുള്ളത് .ഇതിന്റെ ലോകവിപണിയിലെ വിലവരുന്നത് $1,500ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 1,05,683 രൂപയ്ക്ക് അടുത്തുവരും .

ലെനോവയുടെ Yoga A940 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ  27-ഇഞ്ചിന്റെ വലിയ 4K ഡോൾബി വിഷൻ സപ്പോർട്ടോടുകൂടിയ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .IR ക്യാമറകൾ ഫേസ് അൺലോക്കിങ് കൂടാതെ ഐ ട്രക്കിങ്ങുകൾക്ക് ഉപയോഗിക്കുന്നു .കൂടാതെ ഡോൾബി സിസ്റ്റം സ്പീക്കറുകളും ഈ നോവയുടെ Yoga A940ന്റെ സവിശേഷതകളാണ് . കൂടാതെ ഇതിന്റെ മറ്റൊരു പ്രധാന  സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ പെൻ .ഇതിനു പെൻ ലഭിക്കുന്നുണ്ട് .6GB  DDR4 RAM, കൂടാതെ  AMD Radeon RX560 ഗ്രാഫിക്സ് സപ്പോർട്ട് ഒപ്പം 4GBയുടെ GDDR5 RAM എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .1TB കപ്പാസിറ്റിയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ് .ഇതിന്റെ വിപണിയിലെ വില $2,350 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 1,65,522 രൂപയ്ക്ക് അടുത്തുവരും . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo