CES 2019:അസൂസിന്റെ സെൻബുക്ക് S13,സെൻബുക്ക് 14 കൂടാതെ സ്റ്റുഡിയോബുക്ക് S പുറത്തിറക്കി

CES 2019:അസൂസിന്റെ സെൻബുക്ക് S13,സെൻബുക്ക് 14 കൂടാതെ സ്റ്റുഡിയോബുക്ക് S പുറത്തിറക്കി
HIGHLIGHTS

അസൂസിന്റെ സെൻബുക്ക് S13,സെൻബുക്ക് 14 എന്നി മോഡലുകൾ Nvidia GeForce MX150 ലാണ് പുറത്തിറങ്ങുന്നത്

ഹൈലൈറ്റ്സ് 

. അസൂസിന്റെ സെൻബുക്ക് S13 പുറത്തിറങ്ങുന്നത് 13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് കൂടാതെ 97% സ്ക്രീൻ ബോഡി റെഷിയോയും ഉണ്ട് 
. അസൂസിന്റെ സെൻബുക്ക് S14 പുറത്തിറങ്ങുന്നത് 14 ഇഞ്ചിന്റെ ഫുൾ HD IPS ഡിസ്‌പ്ലേയിലാണ് കൂടാതെ 1.45 ഭാരമാണ് ഇതിനുള്ളത് 
.സ്റ്റുഡിയോബുക്ക് S മോഡലുകൾക്ക് 17ഇഞ്ചിന്റെ LED ബാക്ക് ലൈറ്റ് ഡിസ്‌പ്ലേയിലാണ് 

അസൂസിന്റെ പുതിയ മൂന്നു മോഡലുകളാണ് ഇപ്പോൾ CES 2019ൽ പുറത്തിറക്കുന്നത് .അസൂസിന്റെ അസൂസിന്റെ സെൻബുക്ക് S13,സെൻബുക്ക് 14 കൂടാതെ സ്റ്റുഡിയോബുക്ക് S എന്നി മോഡലുകളാണ് പുറത്തിറങ്ങുന്നത് .അസൂസ്  സെൻബുക്ക് S13 മോഡലുകൾ സ്ലിം ആയിട്ടുള്ള ബെസെൽസുകളിലും കൂടാതെ വലിയ ഡിസ്‌പ്ലേയിലുംമാണ് പുറത്തിറങ്ങുന്നത് .13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ  CES 2019ൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ അസൂസിന്റെ സെൻബുക്ക് 14 മോഡലുകൾ ഇന്റലിന്റെ Whiskey Lake പ്രോസസറുകളിലാണ് എത്തുന്നത് .കൂടാതെ StudioBook S മോഡലുകൾ Nvidia Quadro ഗ്രാഫിക്സ് സപ്പോർട്ട് ഉണ്ട് .

Asus Zenbook S13 

13.9 ഇഞ്ചിന്റെ ഫുൾ HD LED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് കൂടാതെ 2.5mm നാനോ എഡ്ജ് ബെസലുകളിലാണ് എത്തുന്നത് .രണ്ടു തരത്തിലുള്ള പ്രോസസറുകളിലാണ് ഈ മോഡലുകൾ പുറത്തിറക്കുന്നത് . Intel Core i7-8565U കൂടാതെ Intel Core i5-8265U പ്രോസസറുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് .16GB 2133MHz LPDDR3 RAM കൂടാതെ  1TB PCIe SSD എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Nvidia GeForce MX150 ലാണ് ഇത് പുറത്തിറങ്ങുന്നത് .50Wh ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .15 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി പറയുന്നത് .1.1kg ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .

Asus Zenbook 14

അസൂസിന്റെ സെൻബുക്ക് 14 മോഡലുകൾ ഇന്റലിന്റെ Whiskey Lake പ്രോസസറുകളിലാണ് എത്തുന്നത് .കൂടാതെ StudioBook S മോഡലുകൾ Nvidia Quadro ഗ്രാഫിക്സ് സപ്പോർട്ട് ഉണ്ട് .16GBയുടെ റാം ആണ് ഇതിനുള്ളത് .14ഇഞ്ചിന്റെ ഫുൾ HD IPS ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് . 1.45kg ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില $749 (Rs 52,179 ഏകദേശം ) ആണ് .

Asus StudioBook S W700G3P

സ്ലിം ബേസൽസ് നാനോ എഡ്ജ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 17 ഇഞ്ചിന്റെ  LED-ബാക്ക്ലിറ്റ് FHD (1920 x 1200) ഡിസ്‌പ്ലേയാണ് ഈ അസൂസിന്റെ StudioBook S മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 16:10 ആസ്പെക്റ്റ് റെഷിയോ ഇതിനുണ്ട് .കൂടാതെ Intel Xeon E-2176M & Intel Core i7-8750H, ഒപ്പം  64GB DDR4 2666MHz RAM & അപ്പ് ടു  4TB PCIe NVMe Gen3 എന്നിവയാണുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo