CES 2021;AMD RYZEN പ്രോസ്സസറിൽ ഇതാ ഏസറിന്റെ പുതിയ ക്രോം ബുക്ക് പുറത്തിറക്കി

CES 2021;AMD RYZEN പ്രോസ്സസറിൽ ഇതാ ഏസറിന്റെ പുതിയ ക്രോം ബുക്ക് പുറത്തിറക്കി
HIGHLIGHTS

Acer Chromebook Spin 514 പുറത്തിറക്കിയിരിക്കുന്നു

AMD RYZEN പ്രോസ്സസറുകളിലാണ് ഇത് എത്തിയിരിക്കുന്നത്

CES 2021ലാണ് ഇപ്പോൾ ഈ പുതിയ ലാപ്ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത്

ഏസറിന്റെ പുതിയ ഉത്പന്നങ്ങൾ ഇതാ  CES 2021ൽ അവതരിപ്പിച്ചിരിക്കുന്നു .ACER CHROMEBOOK SPIN 514 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Ryzen 3000 C സീരിയസ്സ് പ്രോസ്സസറുകളിലാണ് ഇത് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണ് ഇപ്പോൾ ഏസർ പുറത്തിറക്കിയിരിക്കുന്നത് 

Chromebook Spin 514 മോഡലുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 14 ഇഞ്ചിന്റെ Full HD IPS ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും നൽകിയിരിക്കുന്നു .78% സ്ക്രീൻ ടു ബോഡി റെഷിയോ ആണ് ഈ ലാപ്‌ടോപ്പുകൾ കാഴ്ചവെക്കുന്നത് .Chromebook Spin 514  മോഡലുകൾക്ക് രണ്ടു  USB Type-C  പോർട്ടുകൾ ,രണ്ടു  USB 3.2 Gen 1 പോർട്ടുകൾ ,കൂടാതെ microSD card സ്ലോട്ടുകൾ എന്നിവയാണുള്ളത് .

ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ AMD Ryzen 7 3700C കൂടാതെ Ryzen 5 3500C ക്വാഡ് കോർ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ  16GB RAM കൂടാതെ  256GB സ്റ്റോറേജ് ഓപ്‌ഷനുകളും മോഡലുകൾക്ക് ലഭ്യമാകുന്നതാണു് .ഏസറിന്റെ ഈ ലാപ്‌ടോപ്പുകൾ ബിസിനസ് സംബന്ധമായ ഒരുപാടു ഓപ്‌ഷനുകളും നൽകിയിരിക്കുന്നു .കൂടാതെ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് .

മൂന്നു നിറങ്ങളിൽ ഈ Chromebook Spin 514 വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Pure Silver, Steel Gray കൂടാതെ  Mist Green എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ USD 479 ആണ് വില വരുന്നത് .ഫെബ്രുവരി മുതൽ ഇത് സെയിലിനു എത്തുന്നതായിരിക്കും .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo