ഞെട്ടിക്കുന്ന വില !! 75 ഇഞ്ചിന്റെ ഡിസ്പ്ലേ ഷവോമി QLED ടിവി വിപണിയിൽ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Apr 2021
HIGHLIGHTS
  • Mi QLED ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

  • ഏപ്രിൽ 23നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്

  • അതിനൊപ്പം Mi 11 Ultra,Mi 11X എന്നി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നുണ്ട്

ഞെട്ടിക്കുന്ന വില !!  75 ഇഞ്ചിന്റെ ഡിസ്പ്ലേ ഷവോമി QLED ടിവി വിപണിയിൽ എത്തുന്നു
ഞെട്ടിക്കുന്ന വില !! 75 ഇഞ്ചിന്റെ ഡിസ്പ്ലേ ഷവോമി QLED ടിവി വിപണിയിൽ എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇതാ ഷവോമിയുടെ മൂന്ന് ഉത്പന്നങ്ങൾ പുറത്തിറങ്ങുന്നു .ഷവോമിയുടെ 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന Mi QLED ടെലിവിഷനുകളാണ് അതിൽ ആദ്യം എടുത്തു പറയേണ്ടത് .Mi TV Q1 75 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് ലോക വിപണിയിൽ EUR 1,299 ആണ് വിലയുണ്ടായിരുന്നത് .ഇത്  ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ Rs 1,17,000 രൂപയാണ് വില വരുന്നത് .ഏപ്രിൽ 23നു ഈ ടെലിവിഷനുകൾ പുറത്തിറങ്ങുന്നു .അതിനോടൊപ്പം തന്നെ Mi 11 Ultra,Mi 11X എന്നി സ്മാർട്ട്  ഫോണുകളും ഏപ്രിൽ 23നു വിപണിയിൽ എത്തുന്നുണ്ട് .

XIAOMI MI 11 ULTRA

6.81 ഇഞ്ചിന്റെ AMOLED QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 3200x1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് EUR 1,199 ആണ് വരുന്നത് .ഏപ്രിൽ 23നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .

logo
Anoop Krishnan

email

Web Title: Xiaomi is launching the 75-inch Mi QLED TV alongside the Mi 11 Ultra and Mi 11X in India on April 23
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status