എല്ലാ മലയാളികൾക്കും ഡിജിറ്റിന്റെ ഓണാശംസകൾ
By
Anoop Krishnan |
Updated on 13-Sep-2016
HIGHLIGHTS
എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
മലയാളി മനസ്സിൽ ഗൃഹാതുരമായ ഓർമ്മകളെ തൊട്ടുണർത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.പൊന്നിനു ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടിൽ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കലാണ്.
Survey✅ Thank you for completing the survey!
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാർദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയർത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം .
ഐതിഹ്യത്തിലെ പൊന്നോണ നാടിനെപ്പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂർണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളിൽ പ്രത്യാശയുടെ പൊൻകിരണങൾ ഉയർത്തുന്നുണ്ട്.എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Experienced Social Media And Content Marketing Specialist View Full Profile