ക്യാഷ് ബാക്കും എത്തി ;വാട്ട്സ് ആപ്പിന്റെ പുതിയ ഓഫറുകൾ ഇതാ

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ പുതിയ ഓഫറുകൾ

Whatsapp Payments ക്യാഷ് ബാക്ക് ഓഫറുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ക്യാഷ് ബാക്കും എത്തി ;വാട്ട്സ് ആപ്പിന്റെ പുതിയ ഓഫറുകൾ ഇതാ

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ക്യാഷ് ബാക്ക് ഫീച്ചറുകൾ ലഭിച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ .വാട്ട്സ് ആപ്പ് Whatsapp Payments നടത്തുന്നവർക്കാണ് ഇപ്പോൾ പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പ് Beta ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഉടൻ തന്നെ Whatsapp Payments ഓഫറുകൾ എല്ലാ ഉപഭോക്താക്കൾക്കും എത്തിയ്ക്കും എന്നാണ് സൂചനകൾ .റിപ്പോർട്ടുകൾ പ്രകാരം 51 രൂപ മുതൽ 251 രൂപവരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത് എന്നാണ് .

ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാവുന്ന ഓപ്‌ഷനുകൾ എത്തി

ഇപ്പോൾ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ iOS ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് കൂടാതെ ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് ഹിസ്റ്ററികൾ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ 12 ൽ പ്രവർത്തിക്കുന്ന കൂടാതെ പുറത്തിറങ്ങുവാനിരിക്കുന്ന ഗൂഗിൾ പിക്സൽ ഫോണുകളിൽ ഈ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ മറ്റു ഫോണുകളിലേക്ക് ഉടൻ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo