സ്റ്റാറ്റസ് ട്രിക്ക് !! വാട്ട്സ് ആപ്പിലെ ഒരു മികച്ച സ്റ്റാറ്റസ് ട്രിക്ക് നോക്കാം

സ്റ്റാറ്റസ് ട്രിക്ക് !! വാട്ട്സ് ആപ്പിലെ ഒരു മികച്ച സ്റ്റാറ്റസ് ട്രിക്ക് നോക്കാം
HIGHLIGHTS

വാട്ട്സ് ആപ്പിലെ മികച്ച ട്രിക്ക് കൂടാതെ ടിപ്‌സുകൾ ഇവിടെ നോക്കാം

മറ്റൊരാളുടെ സ്റ്റാറ്റസ് അയാൾ അറിയാതെ തന്നെ കാണുവാൻ സാധിക്കുന്നതാണ്

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇന്ന് വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവർ വളരെ കുറവുതന്നെയാണ് .അത്തരത്തിൽ നമ്മളിൽ പലർക്കും അറിയാത്ത ഒരുപാടു ട്രിക്കുകൾ ഈ വാട്ട്സ് ആപ്പിൽ ഉണ്ട് .അത്തരത്തിൽ ഉള്ള ഒരു ട്രിക്ക് ആണ് മറ്റൊരാൾ ഇട്ട വാട്ട്സ് ആപ്പ് സ്റ്റാറ്റസ് അയാൾക്ക് നോട്ടിഫിക്കേഷൻ വരെ തന്നെ നമുക്ക് കാണുവാൻ സാധിക്കുന്നു .അതിന്നായി സെറ്റിങ്സിൽ പോയി അക്കൗണ്ട് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ശേഷം പ്രൈവസി എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .

അതിൽ ക്ലിക്ക് ചെയ്തു അകത്തേക്ക് കടക്കുമ്പോൾ റീഡ് റെസിപ്റ്റ്സ് എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .റീഡ് റെസിപ്റ്റ്സ് ഓഫ് ആക്കി വെക്കുകയാണെങ്കിൽ നിങ്ങൾക്ക് അത്തരത്തിൽ സ്റ്റാറ്റസ് കാണുവാൻ സാധിക്കുന്നു .പ്രതേകം ശ്രദ്ധിക്കുക അത് ഓഫ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ സ്റ്റാറ്റസ് കണ്ട ആളുകളുടെ വിവരങ്ങളും ലഭിക്കുകയില്ല .

വാട്ട്സ് ആപ്പിൽ ഇതാ പുതിയ ഫേക്ക് മെസേജുകൾ ശ്രദ്ധയിൽപെട്ടിരിക്കുന്നു

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഏറ്റവും കൂടുതൽ ഫേക്ക് മെസേജുകളും പ്രത്യക്ഷപ്പെടുന്നത് വാട്ട്സ് ആപ്പിലൂടെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു .അതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് വാട്ട്സ് ആപ്പിലൂടെ വരുന്ന ഫോർവേഡ് മെസേജുകൾ തന്നെയാണ് .നമ്മളിൽ പല ആളുകളും ഇത്തരത്തിൽ വാട്ട്സ് ആപ്പിലൂടെ നമുക്ക് വരുന്ന ഫോർവേഡ് മെസേജുകൾ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യാറുണ്ട്  .എന്നാൽ അത്തരത്തിൽ നമുക്ക് വരുന്ന വാട്ട്സ് ആപ്പ് ഫോർവേഡ് മെസേജുകൾ വ്യാജമാണോ അല്ലയോ എന്ന് നമ്മൾ തിരക്കാറില്ല എന്നതാണ് മറ്റൊരു സത്യം .എന്നാൽ ഇനി മുതൽ വാട്ട്സ് ആപ്പുകളിൽ എത്തുന്ന ഫോർവേഡ് മെസേജുകൾ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ് .

അതുപോലെ തന്നെ ഇപ്പോൾ വാട്ട്സ് ആപ്പിൽ പ്രത്യക്ഷപ്പട്ടുകൊണ്ടിരിക്കുന്നത് ആമസോണിന്റെ ഒരു ഫോർവേഡ് മെസേജ് ആണ്.മെസേജിൽ പറയുന്നത് ആമസോണിന്റെ 30 വാർഷിക ആഘോഷത്തിന്റെ ഭാഗമായ് എല്ലാവർക്കും സൗജന്യ സമ്മാനം ലഭിക്കുന്നുണ്ട് എന്ന തരത്തിൽ ഫോർവേഡ് മെസേജുകൾ നമുക്ക് കുറച്ചു ദിവസങ്ങളായി ലഭിക്കുന്നുണ്ട്. 

എന്നാൽ അത്തരത്തിൽ നമുക്ക് ആമസോണിന്റെ പേരിൽ വരുന്ന ഈ ഫോർവേഡ് മെസേജുകളിൽ യെസ് എന്ന തരത്തിൽ ഉത്തരം നൽകുകയാണെങ്കിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടെക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ .ഇത്തരത്തിൽ വരുന്ന വ്യാജ മെസേജുകളെ നിങ്ങൾ മറ്റൊരാളിലേക്കും എത്തിക്കാതിരിക്കുക.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo