വാട്ട്സ് ആപ്പ് ഉപഭോതാവാണോ ; എങ്കിൽ ഇതാ മാർച്ചിലെ അപ്പ്‌ഡേഷനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Mar 2021
HIGHLIGHTS
  • ഏറ്റവും പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തിയിരിക്കുന്നു

  • വീഡിയോ മ്യുറ്റ് ചെയ്യുന്നതിനുള്ള ഓപ്‌ഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

വാട്ട്സ് ആപ്പ് ഉപഭോതാവാണോ ; എങ്കിൽ ഇതാ മാർച്ചിലെ അപ്പ്‌ഡേഷനുകൾ
വാട്ട്സ് ആപ്പ് ഉപഭോതാവാണോ ; എങ്കിൽ ഇതാ മാർച്ചിലെ അപ്പ്‌ഡേഷനുകൾ

വാട്ട്സ് ആപ്പിന്റെ പുതിയ പോളിസി നയങ്ങൾ ഇന്ത്യയിൽ വലിയ എതിർപ്പുതന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് .എന്നാൽ അതിനു തൊട്ടുപിന്നാലെ പുതിയ അപ്പ്‌ഡേഷനുകളും വാട്ട്സ് ആപ്പ് പുറത്തിറക്കുന്നു .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .ഇത്തവണ അയക്കുന്ന വീഡിയോ MUTE ചെയ്യുന്നതിനുള്ള സൗകര്യമാണ് വാട്ട്സ് ആപ്പ് നൽകുന്നത് .ഈ പുതിയ ഫീച്ചറുകൾ ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കാണ് ഇപ്പോൾ ലഭിക്കുന്നത് .

വാട്ട്സ് ആപ്പ് ;7 ദിവസ്സം കഴിയുമ്പോൾ മെസെജ്ജ് അപ്രത്യക്ഷമാകും

വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാൽ നിങ്ങൾ  ഇപ്പോൾ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ ചാറ്റുകൾ ഡിസ്സപ്പിയറിങ് മെസ്സേജ്  എനേബിൾ ആക്കിയിടുകയാണെങ്കിൽ 7 ദിവസംകഴിയുമ്പോൾ ആ മെസേജുകൾ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ് .

അതിൽ മീഡിയ ഫയലുകൾ ഉൾപ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്പോൾ ഡിലീറ്റ് ആയി പോകുന്നതാണ് .ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ് .എങ്ങനെയാണു ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ചെയ്യുന്നത് എന്ന് നോക്കാം .

1.ആദ്യം തന്നെ ഡിസ്സപ്പിയറിങ് മെസ്സേജ് വ്യക്തിയുടെ വാട്ട്സ് ആപ്പ് ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക 

2.അതിൽ ചിത്രത്തിൽ കാണിച്ചിരുന്ന നടുക്കുള്ള ഭാഗത്തു  ക്ലിക്ക് ചെയ്യുക 

3.അതിൽ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്‌ഷൻ ലഭ്യമാകുന്നതാണു് 

4.ഡിസ്സപ്പിയറിങ് മെസ്സേജ് ഓൺ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഈ സുഹൃത്തുമായുള്ള ചാറ്റുകളും മറ്റും 7 ദിവസ്സം കഴിയുമ്പോൾ അപ്രത്യക്ഷമാവുന്നതാണ് 

5.അത് തിരികെ ഓഫ് ചെയ്തുവെക്കുവാനുള്ള സൗകര്യവും ഉണ്ട്   

logo
Anoop Krishnan

email

Web Title: WhatsApp Rolls Out Ability to Mute Videos Before Sharing for Android Users
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status