എത്ര നേരം വേണേലും ഉപയോഗിക്കാം, ചാർജ് തീരാത്ത 7600mAh iQOO 15R എത്താറായി
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാറ്ററികളിലൊന്നായ 7,600mAh സിലിക്കൺ-കാർബൺ സെല്ലുമായി iQOO 15R ലോഞ്ച് ഉടൻ. ഫെബ്രുവരി 24 ചൊവ്വാഴ്ച ഇന്ത്യയിൽ സ്മാർട്ട് ഫോൺ പുറത്തിറങ്ങുന്നു. ചൈനയിൽ അവതരിപ്പിച്ച ഐഖൂ 15ആർ ഇന്ത്യയിലെ ലോഞ്ചിനായി ആകാംക്ഷയിലായിരുന്നു ആരാധകർ. ഒടുവിൽ അതിവേഗ പെർഫോമൻസും മികച്ച ബാറ്ററിയുമുള്ള ഐക്യൂ 15ആർ പുറത്തിറങ്ങുന്നു. ഫോണിന്റെ ഏകദേശ വിലയും ഫീച്ചറുകളും പരിശോധിക്കാം.
SurveyiQOO 15R Battery
ഐക്യു ഫ്ലാഗ്ഷിപ്പ് നിരയിലെ ആദ്യത്തെ ‘ആർ’ മോഡലായിരിക്കും ഐക്യൂ 15ആർ എന്നതാണ് പ്രത്യേകത. ലോഞ്ചിന് മുന്നോടിയായി, ആമസോണിലൂടെ ഫോണിന്റെ നിരവധി പ്രധാന സവിശേഷതകൾ കമ്പനി പുറത്തുവിട്ടു. ഐക്യു 15ആർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റിലാകും അവതരിപ്പിക്കുന്നത്. ഇതിൽ 7,600 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്.

7,600mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. ഐഖൂ 15ആർ ഫോൺ 100W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കും. ബൈപാസ് ചാർജിംഗ് സപ്പോർട്ട് ഇതിനുണ്ടാകും. വെറും 10 മിനിറ്റിനുള്ളിൽ ഫോണിന് 20 ശതമാനം മുതൽ 44 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് സൂചന. തെർമൽ മാനേജ്മെന്റിനായി 6.5K ഐസ്കോർ VC കൂളിംഗ് സിസ്റ്റം കൊടുക്കും.
iQOO 15R Expected specifications
ഐക്യു 15ആർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറാണ് ഇതിൽ നൽകുന്നതെന്നാണ് കമ്പനി അറിയിച്ചത്. ഈ സ്മാർട്ട്‌ഫോണിൽ ഒരു സൂപ്പർ കമ്പ്യൂട്ടിംഗ് ക്യു2 ചിപ്പും ഉൾപ്പെടുത്തിയേക്കും. ഇത് എച്ച്ഡിആർ 10+ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണാണ്. 1.5 കെ അമോലെഡ് ഡിസ്‌പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും ഇതിനുണ്ടാകും. 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഈ ഫോണിൽ ഉണ്ടായിരിക്കും.
ക്യാമറയിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാകും ഫോണിലുണ്ടാകുക. 50 എംപി സോണി എൽവൈടി-700 വി പ്രൈമറി സെൻസർ ഇതിനുണ്ടാകും. 8 എംപി അൾട്രാ-വൈഡ് ലെൻസ് ഇത് പിന്തുണയ്ക്കും.
Also Read: 2 Months Best Plan: അത്യുഗ്രൻ ഓഫർ! BSNL അൺലിമിറ്റഡ് വോയിസ്, എസ്എംഎസ്, 4G ഡാറ്റ
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ആകും ഈ ഫോണിന് കൊടുക്കുന്നത്. ഓഫീസ് കിറ്റ്, വൺ-ടാപ്പ് ട്രാൻസ്ഫർ, ക്രോസ്-ഡിവൈസ് ഫയൽ ട്രാൻസ്ഫർ, റിമോട്ട് പിസി കൺട്രോൾ, സ്‌ക്രീൻ മിററിംഗ്, ഒറിജിൻ ഐലൻഡ് തുടങ്ങിയവ ഇതിലുണ്ടാകും. നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കൊടുത്തേക്കും.
പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഐപി68, ഐപി69 റേറ്റിംഗ് കൊടുത്തേക്കും. ഇതിൽ ഐഖൂ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ നൽകും. വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, എൻഎഫ്‌സി, ഐആർ ബ്ലാസ്റ്റർ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകൾ ഈ ഹാൻഡ്സെറ്റിൽ ഉൾപ്പെടും.
ഐഖൂ 15ആർ ഇന്ത്യയിലെ വില
പുതിയ ഐക്യൂ ഫോൺ മൂന്ന് വേരിയന്റുകളിലാകും അവതരിപ്പിക്കുന്നത്. 45000 രൂപ മുതലാകും സ്മാർട്ട്ഫോണിന്റെ വില. 52,999 രൂപ വരെയാകും വിലയാകുക. ഇതൊരു ഫ്ലാഗ്ഷിപ്പ് കില്ലറാണെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile