അടിപതറി വാട്ട്സ് ആപ്പ് ;സ്വകാര്യതാനയം നടപ്പിലാക്കുന്നത് നീട്ടിവെച്ചു വാട്ട്സ് ആപ്പ്

അടിപതറി വാട്ട്സ് ആപ്പ് ;സ്വകാര്യതാനയം നടപ്പിലാക്കുന്നത് നീട്ടിവെച്ചു വാട്ട്സ് ആപ്പ്
HIGHLIGHTS

വാട്ട്സ് ആപ്പ് പോളിസി നടപ്പിലാക്കുന്നത് നീട്ടിവെച്ചിരിക്കുന്നു

മൂന്നു മാസത്തേക്ക് നീട്ടും എന്നാണ് നിലവിൽ വരുന്നത് റിപ്പോർട്ടുകൾ

വാട്ട്സ് ആപ്പ് ഉപഭോതാക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കും എന്നും അറിയിച്ചിരിക്കുന്നു

കഴിഞ്ഞകുറച്ചു ദിവസ്സങ്ങളായി സോഷ്യൽ മീഡിയായിൽ ഏറെ ശ്രദ്ധേയമായിരുന്ന ഒരു വാർത്തയായിരുന്നു വാട്ട്സ് ആപ്പിന്റെ പുതിയ പോളിസി നയങ്ങൾ .എന്നാൽ ഇതിനെതിരെ ശക്തമായ പ്രധിഷേധങ്ങളാണ് ഉയർന്നുവന്നിരുന്നത് .അതിനു തൊട്ടുപിന്നാലെ പ്ലേ സ്റ്റോറിൽ വാട്ട്സ് ആപ്പിന് നേരെ ഉപഭോതാക്കളുടെ പ്രതിഷേധവും ഉണ്ടായിരുന്നു .

അതുപോലെ തന്നെ വാട്ട്സ് ആപ്പിൽ നിന്നും മറ്റു ആപ്പുകളിലേക്കും പല ഉപഭോതാക്കളും പോയിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ പോളിസി നടപ്പിലാക്കുന്നത് നീട്ടിയിരിക്കുന്നു എന്നാണ് .പുതിയ നേരത്തെ വാട്ട്സ് ആപ്പ് പറഞ്ഞിരുന്നത് ഫെബ്രുവരി മാസ്സത്തിൽ പുതിയ പോളിസികൾ നടപ്പിലാക്കും എന്നതായിരുന്നു .

എന്നാൽ ഇപ്പോൾ അതിനെതിരെ വാട്ട്സ് ആപ്പ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് .ഉപഭോതാക്കളുടെ സ്വാകാര്യതയിൽ ഇടപെടില്ലെന്നും ,ഉപഭോതാക്കളുടെ എല്ലാ ഉപഭോതാക്കളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ആയിരുന്നു വാട്ട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ഇപ്പോൾ പറഞ്ഞിരിക്കുന്നത് .കൂടാതെ പുതിയ പോളിസി നടപ്പിലാക്കുന്നത് മൂന്നു മാസ്സത്തേക്ക് നീട്ടിവെച്ചിരിക്കുന്നു എന്നും കമ്പനി ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നു .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo