5 Budget Phones for PUBG Playing: വില 20,000 രൂപയ്ക്ക് താഴെ, കിടിലൻ BGMI ഫോണുകൾ ഇതാ…

HIGHLIGHTS

BGMI ഗെയിമിങ്ങിന്റെ അനുഭവം പൂർണമാക്കണമെങ്കിൽ, PUBG കളിക്കാൻ ഇണങ്ങുന്ന ഫോണുകളാണ് ആവശ്യമായുള്ളത്.

20,000 രൂപയിൽ താഴെ വില വരുന്ന 5 മികച്ച ഫോണുകൾ പരിചയപ്പെടാം

5 Budget Phones for PUBG Playing: വില 20,000 രൂപയ്ക്ക് താഴെ, കിടിലൻ BGMI ഫോണുകൾ ഇതാ…

PUBGയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. പ്രത്യേകിച്ച് യുവാക്കൾ BGMIയുടെ രണ്ടാം വരവിന മതിയായി വിനിയോഗിക്കുന്നുണ്ട്. മുമ്പത്തേക്കാൾ അൽപം നിയന്ത്രണങ്ങൾ പബ്ജിയുടെ പുതിയ വേർഷനിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അത് കാര്യമായി ഗെയിമിങ് അനുഭവത്തെ ബാധിക്കുന്നില്ല എന്നാണ് പറയുന്നത്.
എന്നാൽ BGMI ഗെയിമിങ്ങിന്റെ അനുഭവം പൂർണമാക്കണമെങ്കിൽ ലാഗ് ഇല്ലാതെ വേഗത്തിൽ കളിക്കാനാകുന്ന സംവിധാനം വേണം. ഇതിന് PUBG കളിക്കാൻ ഇണങ്ങുന്ന ഫോണുകളാണ് ആവശ്യമായുള്ളത്. 

Digit.in Survey
✅ Thank you for completing the survey!

Best Budget Phones For BGMI Gaming

BGMI സുഗമമായി പ്രവർത്തിപ്പിക്കുന്നതിന്, അനുയോജ്യമായ ഗെയിമിങ്ങിന് കൂടി ഇണങ്ങുന്ന ഫോണുകൾ ആണോ നിങ്ങൾ അന്വേഷിക്കുന്നത്. നിങ്ങളുടെ കീശയിൽ ഒതുങ്ങുന്ന, 20,000 രൂപയിൽ താഴെ വില വരുന്ന 5 മികച്ച ഫോണുകൾ താഴെ ശുപാർശ ചെയ്യുന്നു.

1. Vivo T2

20,000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച ഫോണാണ് വിവോ T2. 90Hzന്റെ റീഫ്രെഷ് റേറ്റോടെ വരുന്ന വിവോ ഫോണിന് 1080 x 2400 പിക്സൽ റെസല്യൂഷനിലുള്ള AMOLED ഡിസ്പ്ലേയാണ് വരുന്നത്.
ക്വാൽകോം SM6375 സ്നാപ്ഡ്രാഗൺ 695 5G ആണ് ഫോണിലെ പ്രോസസർ. 44W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4500 mAhന്റേതാണ് ബാറ്ററി. രണ്ട് സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്. 6GB RAM+128GB സ്റ്റോറേജിലും, 8GB RAM+128GB സ്റ്റോറേജിലും Vivo T2 വിപണിയിലുണ്ട്. ആമസോണിൽ നിന്നും വിവോ ഓൺലൈൻ സ്റ്റോറിൽ നിന്നും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ഏകദേശം 18,999 രൂപയാണ് ഫോണിന് വില വരുന്നത്.

2. iQOO Z7

ഐക്യൂ ഫോണുകളും ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മികച്ച ബ്രാൻഡുകളാണ്.  90Hz റിഫ്രഷ് റേറ്റും 1080 x 2400 പിക്സൽ റെസല്യൂഷനുമുള്ള AMOLED ഡിസ്പ്ലേയോട് കൂടിയ ഈ iQOO ഫോൺ PUBG ആരാധകർക്കും ഇണങ്ങും. ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിപ്‌സെറ്റ് മീഡിയാടെക് ഡൈമൻസിറ്റി 920 (6 nm) ആണ്.
 4500 mAh ബാറ്ററിയാണ് ഫോണിന് വരുന്നത്. 

രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. 6GB RAM+128GB, 8GB RAM+128GB സ്റ്റോറേജിലും ഐക്യൂ Z7 വാങ്ങാം. 18,999 രൂപയാണ് BGMIയ്ക്ക് അനുയോജ്യമായ ഫോണിന്റെ വില. Amazon, Flipkart കൂടാതെ വിവോ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാം.

3. Lava Agni 2

ബജറ്റ് ഫോണുകളിൽ ഉൾപ്പെടുന്ന Lava Agni 2 PUBGയുടെ വേഗതയ്ക്ക് അനുയോജ്യമായ സ്മാർട്ഫോണാണ്. 120Hz റീഫ്രെഷ് റേറ്റും, 1080 x 2460 പിക്‌സൽ റെസലൂഷനും, AMOLED ഡിസ്‌പ്ലേയുമായി വരുന്ന ലാവ അഗ്നി 2ൽ ARM Cortex-A78 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. Mediatek Dimensity 7050 (6 nm) ചിപ്സെറ്റ് ഇതിലുണ്ട്. Android 13 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ.


66Wന്റെ ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4700mAh ബാറ്ററിയും ഈ ലാവ മോഡലിൽ വരുന്നു. ഫോണിന്റെ സ്റ്റോറേജ് 8GB RAM+256GB ആണ്. 19,999 രൂപയ്ക്ക് മികച്ച വിലക്കുറവിൽ ഈ കിടിലൻ സ്മാർട്ഫോൺ നിങ്ങൾക്ക് ആമസോണിൽ നിന്ന് വാങ്ങാം.

4. Realme 10 Pro

20,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന, BGMIയെ പിന്തുണയ്ക്കുന്ന മറ്റൊരു മികച്ച ഫോണാണ് Realme 10 Pro. 1080 x 2400 പിക്സൽ റെസല്യൂഷനിൽ, 120Hz റിഫ്രഷ് റേറ്റിൽ IPS LCD ഡിസ്പ്ലേയുമായാണ് ഫോൺ വരുന്നത്. ക്വാൽകോം SM6375 സ്നാപ്ഡ്രാഗൺ 695 5G ആണ് ഫോണിന്റെ ചിപ്സെറ്റ്.

33W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററിയാണ് റിയൽമി 10 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 4 വിവിധ സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്. 6GB RAM+128GBയിലും, 8GB RAM+128GBയിലും, 8GB RAM+256GBയിലും, 12GB RAM+256GB സ്റ്റോറേജുകളിലുമാണ് റിയൽമി 10 പ്രോ വരുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, റിയൽമിയുടെ ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നെല്ലാം 18,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

5. POCO X4 Pro 5G

BGMI പ്രിയർക്ക് തെരഞ്ഞെടുക്കാവുന്ന 67W ചാർജിങ് പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുടെ ഫോണാണ് പോകോ X4 പ്രോ 5G. 20Hz റിഫ്രഷ് റേറ്റും 1080 x 2400 പിക്സൽ റെസല്യൂഷനും ഉൾപ്പെടുന്ന സൂപ്പർ AMOLED ഡിസ്പ്ലേയിൽ വരുന്ന ഫോണാണിത്. ക്വാൽകോം SM6375 സ്നാപ്ഡ്രാഗൺ 695 5G ആണ് ഫോണിന്റെ പ്രോസസർ.

ഫോൺ 5 വൈവിധ്യ സ്റ്റോറേജുകളിൽ വാങ്ങാം. 6GB RAM+64GB സ്റ്റോറേജിലും, 6GB RAM+128GB സ്റ്റോറേജിലും, 8GB RAM+128GB സ്റ്റോറേജിലും, 6GB RAM+256GB സ്റ്റോറേജിലും, 8GB RAM+256GB സ്റ്റോറേജിലും ഫോൺ വാങ്ങാവുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo