DTH ഇല്ലാതെ IPLഉം TV ടിവി ചാനലും സൗജന്യമായി കാണാനാകും

DTH ഇല്ലാതെ IPLഉം TV ടിവി ചാനലും സൗജന്യമായി കാണാനാകും
HIGHLIGHTS

121 രൂപയുടെ പ്ലാനാണ് നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നത്

പ്രതിദിനം 12GB ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്.

61 രൂപയുടെ പ്ലാൻ 6 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു

ജിയോ (Jio) ഉപഭോക്താക്കൾക്കായി ഗംഭീരമായൊരു  റീചാർജ് കൊണ്ടുവന്നു. ഐപിഎൽ പ്രേമികൾക്കായിരിക്കും ഇത് ഗുണം ചെയ്യുന്നത്. ജിയോ  (Jio)  ക്രിക്കറ്റ് പ്ലാനുകളുടെ സഹായത്തോടെ നിങ്ങൾക്ക് തത്സമയ മത്സരം കാണാൻ കഴിയും. ഇതിനൊപ്പം ജിയോ  (Jio)  സിനിമ വഴി ലൈവ് ക്രിക്കറ്റ് മാച്ചും കാണാനാകും.

ക്രിക്കറ്റ് മാച്ചുകൾ മാത്രമല്ല ജിയോ സിനിമയുടെ  സഹായത്തോടെ നിങ്ങൾക്ക് നിരവധി ടിവി ചാനലുകൾ കാണാൻ കഴിയും. ഇതിന് അധിക പണം നൽകേണ്ടതില്ല. അതായത്, നിങ്ങൾക്ക് ഐപിഎല്ലും ടിവി ചാനലും തികച്ചും സൗജന്യമായി കാണാനാകും. ഒപ്പം നിങ്ങൾക്ക് എല്ലാത്തരത്തിലമുള്ള ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും. പ്ലാനിനെ പറ്റി വിശദമായി പരിശോധിക്കാം. 

121 രൂപയുടെ പ്ലാനിന്റെ പ്രത്യേകത 

121 രൂപയുടെ പ്ലാനാണ് നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ തരുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ജിയോ (Jio) 121 പ്ലാൻ ചെയ്യാൻ സാധിക്കും. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 12 GB ഡാറ്റ നൽകുന്നു.ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഇനി ഡാറ്റ മതിയാകുന്നില്ലെങ്കിൽ  ഇതിനൊപ്പം 61  രൂപയുടെ റീ ചാർജും ലഭ്യമാണ്. ഈ പ്ലാൻ നിങ്ങൾക്ക് 6 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഇത് സജീവ പ്ലാനിനൊപ്പം ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത.

മറ്റ് ഡാറ്റാ ബെനഫിറ്റുള്ള പ്ലാനുകൾ 

ഡാറ്റാ ബെനഫിറ്റുമായുള്ള പ്ലാനുകളെ കുറിച്ചാണ് പരിശോധിക്കുന്നതെങ്കിൽ ജിയോ 15 റീചാർജും ഇതിൽ ഉൾപ്പെടുന്നു.ഇതിൽ ആക്റ്റീവ് പ്ലാനിനൊപ്പം 1GB ഡാറ്റയും നിങ്ങൾക്ക് ലഭിക്കുന്നു. മറ്റൊന്ന് 25 രൂപയുടെ പ്ലാനാണ്. ഇതിൽ 2 GB ഡാറ്റ നിങ്ങൾക്ക് ജിയോ വാഗ്ദാനം ചെയ്യുന്നു. ആക്റ്റീവ് പ്ലാനിനൊപ്പം ഇതും ഉപയോഗിക്കാൻ കഴിയും. ഡാറ്റ ബൂസ്റ്റർ എന്ന നിലയിലാണ് 15,25, 61 പ്ലാനുകൾ ഉപയോഗിക്കാവുന്നത്.

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo