വൊഡാഫോൺ ഐഡിയ രാത്രി 12 മണി മുതൽ ഇതാ നൽകുന്നു ?

HIGHLIGHTS

ഡാറ്റ ഡിലൈറ്റ് നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍

മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ ഡിലൈറ്റ് അണ്‍ലോക് ചെയ്യാം

അധിക  ചെലവില്ലാതെ ഓരോ മാസവും 2ജിബി വരെ  അധിക ഡാറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാമ്പെയിന് തുടക്കം കുറിച്ചു.  ഡാറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ വി ആപ്പ് ഉപയോഗിച്ചോ ഡാറ്റാ ഡിലൈറ്റ്  അണ്‍ലോക് ചെയ്യാം. 

 ഡാറ്റാ ഡിലൈറ്റ് വഴി തങ്ങളുടെ പ്രതിദിന കോട്ടയ്ക്ക് പുറമേ ഓരോ മാസവും 2ജിബി വരെ അധിക ഡാറ്റാ അധിക ചെലവില്ലാതെ ഉപയോഗിക്കാം. രാത്രി 12 മുതല്‍ രാവിലെ 6 മണി വരെ പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വാരാന്ത്യ ഡാറ്റ റോള്‍ഓവര്‍ തുടങ്ങിയവയ്ക്കു പുറമേ പുതിയ  റീചാര്‍ജ് പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

 വി ഹീറോ  അണ്‍ലിമിറ്റഡ് പ്ലാനിനെ പരിചയപ്പെടുത്താന്‍ പ്രമുഖ നടന്‍  വിനയ് പഥകിനെ അവതരിപ്പിക്കുന്ന څസിര്‍ഫ് നാം  നഹി, കാം കാ അണ്‍ലിമിറ്റഡ്چ എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

 299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡാറ്റ ക്വാട്ട പായ്ക്കുകളിലുമാണ് വി ഹീറോ  അണ്‍ലിമിറ്റഡ് പാക്കുകള്‍ ആരംഭിക്കുന്നത്. ഹീറോ അണ്‍ലിമിറ്റഡിന് കീഴില്‍ 359 രൂപ, 409 രൂപ, 475 രൂപ എന്നിങ്ങനെ ഉയര്‍ന്ന പ്രതിദിന ഡാറ്റ ക്വാട്ടയുള്ള പുതിയ റീചാര്‍ജ് പാക്കുകളും വി അവതരിപ്പിച്ചിട്ടുണ്ട്.

വൊഡാഫോൺ ഐഡിയ സോണിലൈവ് ഓഫറുകൾ

 മുന്‍നിര ടെലികോം ബ്രാന്‍ഡായ വി ഉപയോക്താക്കള്‍ക്ക് മികച്ച വിനോദ പരിപാടികള്‍  നല്‍കാനുള്ള  ശ്രമത്തിന്‍റെ ഭാഗമായി പ്രീമിയം ഉള്ളടക്ക സേവനങ്ങള്‍  ലഭ്യമാക്കുന്നതിന്  സോണിലൈവുമായി പങ്കാളിത്തത്തിന്. ഇത് ഉപയോക്താക്കള്‍ക്ക് വളരെയധികം മൂല്യവത്തായ ഉള്ളടക്കവും ആഡ്-ഓണ്‍ ഡാറ്റാ ആനുകൂല്യങ്ങളും ഒരുമിച്ച് ലഭ്യമാക്കും.  ഉപയോക്താക്കള്‍ക്ക് മികച്ച  സേവന നിര സൃഷ്ടിച്ചുകൊണ്ട് സോണിലൈവുമായി ചേര്‍ന്ന് പുതിയ പ്രീപെയ്ഡ് പാക്കും വി പുറത്തിറക്കി. അധിക ഡാറ്റാ ആനുകൂല്യങ്ങള്‍ക്കൊപ്പം സോണിലൈവ് പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ഈ പാക്ക് വഴി ലഭിക്കുന്നത്.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വി 82 രൂപയുടെ  ഒരു പുതിയ ആഡ്-ഓണ്‍ റീചാര്‍ജ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസത്തേയ്ക്ക്  മൊബൈലില്‍ മാത്രമായുള്ള സൗജന്യ സോണിലൈവ് പ്രീമിയം സബ്സ്ക്രിപ്ഷനും കൂടാതെ 14 ദിവസം കാലാവധിയുള്ള  4ജിബി അധിക ഡാറ്റ ആനുകൂല്യവുമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത് കൂടാതെ വി ആപ്പില്‍ വി മൂവീസ് ആന്‍ഡ് ടിവി (വിഎംടിവി)യില്‍ ഉപയോക്താക്കള്‍ക്ക് അധിക ഉള്ളടക്കമുള്ള ലൈബ്രറിയും ലഭിക്കും. വിഎംടിവി ആപ്പില്‍ 450ലധികം തത്സമയ ടിവി ചാനലുകളും തത്സമയ വാര്‍ത്താ ചാനലുകളും  മറ്റ് ഒടിടി ആപ്പുകളില്‍ നിന്നുള്ള പ്രീമിയം ഉള്ളടക്കങ്ങളും ഉണ്ട്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :