365 ദിവസ്സത്തെ വാലിഡിറ്റിയിൽ വി ഐ നൽകുന്ന 3 പ്ലാനുകൾ
വൊഡാഫോൺ ഐഡിയ നൽകുന്ന മികച്ച പ്ലാനുകൾ നോക്കാം
1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകൾ നോക്കാം
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മൂന്ന് മികച്ച പ്ലാനുകൾ ആണ് 2595 രൂപയുടെ ,1499 രൂപയുടെ കൂടാതെ 2399 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് .2595 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ലഭിക്കുന്നതാണ് .ഈ 2595 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .
അടുത്തതായി ഉപഭോക്താക്കൾക്ക് മികച്ച പ്ലാൻ ആണ് 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2399 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ലഭിക്കുന്നതാണ് .ഈ 2399 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ 1499 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ 24 ജിബിയുടെ ഡാറ്റയും ആണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ലഭിക്കുന്നത് .
5ജി ഇന്‍ഡസ്ട്രി 4.0 പരീക്ഷണത്തിന് വിയും അതോനെറ്റും കൈകോര്‍ക്കുന്നു
പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്ക് വേണ്ടി 5ജി അധിഷ്ഠിത ഇന്‍ഡ്സ്ട്രി 4.0 സംവിധാനം പരീക്ഷിക്കുന്നതിനായി എല്‍ടിഇ, 5ജി സൊലൂഷന് പ്ലാറ്റ്ഫോം ദാതാക്കളായ അതോനെറ്റുമായി ധാരണയിലെത്തി. ഈ പങ്കാളിത്തത്തില്‍ സ്മാര്‍ട്ട് കണ്‍സ്ട്രക്ഷന്‍, സ്മാര്‍ട്ട് വെയര്‍ഹൗസ്, സ്മാര്‍ട്ട് അഗ്രികര്‍ച്ചര്‍, സ്മാര്‍ട്ട് തൊഴിലിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ 5ജിയുടെ സംരംഭ ഉപയോഗ സാധ്യതകളുടെ പ്രകടനവും ഉള്‍പ്പെടുന്നു.
ഇരുകമ്പനികളും തമ്മിലുള്ള സാങ്കേതിക സഹകരണം നിര്‍മാണം, റെയില്‍വേ, വെയര്‍ഹൗസ്, ഫാക്ടറികള്‍ തുടങ്ങിയവ പോലുള്ള പ്രാഥമിക ഉല്പന്ന വ്യവസായങ്ങളിലെ ആപ്ലിക്കേഷനുകളുടെ നിയന്ത്രണവും നിശിതമായ നിരീക്ഷണവും ഉയര്‍ന്ന വിശ്വാസ്യതയും വിലയിരുത്തും. രാജ്യത്ത് മികച്ച 5ജി ഉപയോഗ സാധ്യത സൃഷ്ടിക്കുന്നതിനായി ഭാരത സര്‍ക്കാരിന്റെ ടെലികോം വകുപ്പ് അനുവദിച്ച 5ജി സ്പെക്ട്രത്തിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുക.
ചെറുതും വലുതുമായ സംരംഭങ്ങള്‍ക്കായി സ്മാര്‍ട്ട് സാങ്കേതിക വിദ്യയും സംവിധാനങ്ങളും സജ്ജമാക്കുന്നതില്‍ വി ബിസിനസ്സിന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടെന്നും അതോനെറ്റുമായുള്ള കമ്പനിയുടെ സഹകരണം ഭാവിയില്‍ രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് പ്രേരക ശക്തിയാകുമെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അതോനെറ്റ് വികസിപ്പിച്ചിട്ടുള്ള സാങ്കേതിക സംവിധാനങ്ങള്‍ 5ജി ഇന്‍ഡ്സ്ട്രി 4.0 സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് അതോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗിയാന്‍ലൂക്ക വെറിന്‍ പറഞ്ഞു.