വൊഡാഫോൺ ഐഡിയയുടെ 100ജിബി ഡാറ്റ പ്ലാൻ ഇതാ

Updated on 04-Nov-2021
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

100ജിബിയുടെ ഡാറ്റ വരെ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒരു ഡാറ്റ പ്ലാൻ ഓഫർ ആണ് 351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്ന പ്ലാനുകൾ .351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 56 ദിവസ്സത്തെ വാലിഡിറ്റിയാണ് .ഡാറ്റ ഓഫറുകൾ നോക്കുന്നവർക്ക് ഈ പ്ലാനുണകൾ ഉപകാരപ്പെടും .

അതിവേഗ 4Gയ്ക്കുള്ള ഊകല അവാർഡ് വൊഡാഫോൺ ഐഡിയയ്ക്ക്

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന്‍ ആരംഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ശൃംഖലയ്ക്കുള്ള അവാര്‍ഡ് വിയ്ക്കു നല്‍കി.  2021-ലെ ഒന്ന്, രണ്ട് ത്രൈമാസങ്ങളിലെ സ്പീഡ്ടെസ്റ്റ് ഇന്‍റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണിത്.  ഈ നേട്ടം കണക്കിലെടുത്ത് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ വി തങ്ങളുടെ സ്പീഡ് സേ ബഡോ കാമ്പെയിന്‍റെ അടുത്ത പാദത്തിനു തുടക്കം കുറിച്ചു.

 ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ക്കാണ് ഊകല ഈ പുരസ്ക്കാരം നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഊകല സിഇഒ ഡങ് സറ്റില്‍സ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന പുരസ്ക്കാരം വിയ്ക്കു നല്‍കാന്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഉപഭോക്താക്കളെ കണക്കിലെടുത്തു നടത്തുന്ന 2021-ലെ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ ഊകലയുടെ തീവ്രമായ സ്പീഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കോവിഡിനു ശേഷമുള്ള ലോകത്ത് വ്യക്തികളും ബിസിനസുകളും ടെലികോം സേവനദാതാക്കളെ സുരക്ഷിതവും വിശ്വസനീയവുമായ കണക്ടിവിറ്റിക്കു വേണ്ടി വലിയ തോതിലാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍, നെറ്റ്വര്‍ക്ക് വേഗതകള്‍ വളരെ നിര്‍ണായകമായ നിലയിലേക്കാണ് ലോകം മാറിയിരിക്കുന്നത്.  ജിഗാനെറ്റിന്‍റെ ശക്തിയോടെയുള്ള വിയുടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന ഊകലയുടെ വിലയിരുത്തല്‍ ഉള്‍ക്കൊണ്ടു കൊണ്ടുളള കാമ്പെയിനാണ് സ്പീഡ് സേ ബഡോ വഴി നടത്തുന്നത്. 

തങ്ങളുടെ ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിച്ച് ജീവിതത്തില്‍ മുന്നേറുന്നതില്‍ നെറ്റ്വര്‍ക്ക് എത്രത്തോളം നിര്‍ണായകമാണ് എന്നതു ചൂണ്ടിക്കാട്ടുന്നതാണ് വിയുടെ കാമ്പെയിന്‍.കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി വി ഏറ്റവും വേഗതയേറിയ 4ജി അനുഭവം ലഭ്യമാക്കിക്കൊണ്ടിരിക്കുകായണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഈ ശ്രമത്തിന്‍റെ ഫലമായി തങ്ങള്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്ക് ആയി മാറിയിരിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിലാണു തങ്ങള്‍ വിശ്വസിക്കുന്നത്. 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :