ഏറ്റവും വലിയ വേഗത ; ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വിഐ

ഏറ്റവും വലിയ വേഗത ; ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വിഐ
HIGHLIGHTS

സ്പീഡ് സേ ബഡോ കാമ്പെയിനുമായി വൊഡാഫോൺ ഐഡിയ

ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന്‍ ആരംഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ശൃംഖലയ്ക്കുള്ള അവാര്‍ഡ് വിയ്ക്കു നല്‍കി.  2021-ലെ ഒന്ന്, രണ്ട് ത്രൈമാസങ്ങളിലെ സ്പീഡ്ടെസ്റ്റ് ഇന്‍റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണിത്.  ഈ നേട്ടം കണക്കിലെടുത്ത് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ വി തങ്ങളുടെ സ്പീഡ് സേ ബഡോ കാമ്പെയിന്‍റെ അടുത്ത പാദത്തിനു തുടക്കം കുറിച്ചു.

 ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ക്കാണ് ഊകല ഈ പുരസ്ക്കാരം നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഊകല സിഇഒ ഡങ് സറ്റില്‍സ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന പുരസ്ക്കാരം വിയ്ക്കു നല്‍കാന്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഉപഭോക്താക്കളെ കണക്കിലെടുത്തു നടത്തുന്ന 2021-ലെ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ ഊകലയുടെ തീവ്രമായ സ്പീഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കോവിഡിനു ശേഷമുള്ള ലോകത്ത് വ്യക്തികളും ബിസിനസുകളും ടെലികോം സേവനദാതാക്കളെ സുരക്ഷിതവും വിശ്വസനീയവുമായ കണക്ടിവിറ്റിക്കു വേണ്ടി വലിയ തോതിലാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍, നെറ്റ്വര്‍ക്ക് വേഗതകള്‍ വളരെ നിര്‍ണായകമായ നിലയിലേക്കാണ് ലോകം മാറിയിരിക്കുന്നത്.  ജിഗാനെറ്റിന്‍റെ ശക്തിയോടെയുള്ള വിയുടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന ഊകലയുടെ വിലയിരുത്തല്‍ ഉള്‍ക്കൊണ്ടു കൊണ്ടുളള കാമ്പെയിനാണ് സ്പീഡ് സേ ബഡോ വഴി നടത്തുന്നത്. 

 തങ്ങളുടെ ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിച്ച് ജീവിതത്തില്‍ മുന്നേറുന്നതില്‍ നെറ്റ്വര്‍ക്ക് എത്രത്തോളം നിര്‍ണായകമാണ് എന്നതു ചൂണ്ടിക്കാട്ടുന്നതാണ് വിയുടെ കാമ്പെയിന്‍.കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി വി ഏറ്റവും വേഗതയേറിയ 4ജി അനുഭവം ലഭ്യമാക്കിക്കൊണ്ടിരിക്കുകായണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഈ ശ്രമത്തിന്‍റെ ഫലമായി തങ്ങള്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്ക് ആയി മാറിയിരിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിലാണു തങ്ങള്‍ വിശ്വസിക്കുന്നത്. 

വെല്ലുവിളികള്‍ പരിഹരിച്ചു കൊണ്ട് വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനും ജീവിതത്തില്‍ മുന്നേറാനും ഉപഭോക്താക്കളെ സഹായിക്കുന്നതിനെ കുറിച്ചാണ് സ്പീഡ് സേ ബഡോ കാമ്പെയിന്‍ വിവരിക്കുന്നത്. എവിടെ എപ്പോള്‍ വേഗതയുണ്ടോ? അവിടെ ഒരു മാര്‍ഗവുമുണ്ട് എന്നാണ് ഇവയിലൂടെ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന കാമ്പെയിന്‍ ഒക്ടോബര്‍ 23-നാണ് ടി20 ലോകകപ്പ് സൂപ്പര്‍ 12-ന്‍റെ തുടക്കത്തിനിടെ ആരംഭിച്ചത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo