UPI ബമ്പർ ഓഫർ! ഓരോ പേയ്മെന്റിനും ക്യാഷ്ബാക്ക്, 750 രൂപ വരെ| TECH NEWS

HIGHLIGHTS

UPI പേയ്മെന്റ് വരിക്കാർക്ക് ഇതാ ഒരു സുവർണാവസരം

750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറാണിത്

മുമ്പൊക്കെ ഗൂഗിൾ പേ പരീക്ഷിച്ചിരുന്ന തന്ത്രമായിരുന്നു

UPI ബമ്പർ ഓഫർ! ഓരോ പേയ്മെന്റിനും ക്യാഷ്ബാക്ക്, 750 രൂപ വരെ| TECH NEWS

UPI പേയ്മെന്റ് വരിക്കാർക്ക് ഇതാ ഒരു സുവർണാവസരം. 750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറാണിത്. ആർബിഐ പേടിഎമ്മിന് എതിരെ നടപടി എടുത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനാണ് BHIM പേയ്‌മെന്റ് ആപ്പിന്റെ ശ്രമം.

Digit.in Survey
✅ Thank you for completing the survey!

BHIM UPI പേയ്മെന്റ്

BHIM പേയ്‌മെന്റ് ആപ്പിലൂടെ 750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ക്ലെയിം ചെയ്യാനാകും. ഈ നീക്കത്തിലൂടെ ഭീം ആപ്പിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാ. മുമ്പൊക്കെ ഗൂഗിൾ പേ പരീക്ഷിച്ചിരുന്ന തന്ത്രമായിരുന്നു.

upi bumper offer cashback upto rs 750 on bhim payment
upi bumper offer cashback upto rs 750 on bhim payment

ക്യാഷ് ബാക്ക് ഓഫർ കിട്ടുന്നത് എപ്പോഴും ഒരു ബമ്പർ ഓഫറാണ്. രണ്ട് വ്യത്യസ്ത ക്യാഷ്ബാക്ക് ഓഫറുകളാണ് ഭീം ആപ്പിലുള്ളത്. നിബന്ധനകൾ പാലിച്ചുകൊണ്ട് പ്രയോജനപ്പെടുത്തിയാൽ രണ്ട് ക്യാഷ് ബാക്കും ലഭിക്കും. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

UPI ക്യാഷ്ബാക്ക് ഓഫർ

ഫ്ലാറ്റ് 150 രൂപ നിങ്ങൾക്ക് ഭീം ആപ്പിലൂടെ നേടാം. ഇതിന് 600 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നതാണ്. ഭക്ഷണം കഴിക്കാനോ യാത്ര ചെയ്യാനോ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇത് നല്ല ചോയിസ് തന്നെ.

BHIM ആപ്പ് 150 രൂപയുടെ ഫ്ലാറ്റ് ക്യാഷ്ബാക്ക് ഓഫറാണ് ലഭിക്കുന്നത്. ഭക്ഷണത്തിനും യാത്രാ ചെലവുകൾക്കും 30 രൂപ ക്യാഷ്ബാക്കും ലഭിക്കും. എന്നാൽ ഇത് 100 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് മാത്രമായുള്ളതാണ്.

ഇനി 150 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറാണ് വിശദീകരിക്കുന്നത്. റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനും റെസ്റ്റോറന്റ് ബില്ലുകൾക്കും ഓഫറുണ്ട്. മർച്ചന്റ് യുപിഐ ക്യുആർ കോഡ് വഴി അടച്ച പേയ്മെന്റുകൾക്കാണ് ഓഫർ. പരമാവധി 150 രൂപ ക്യാഷ്ബാക്ക് ഓഫറാണ് ലഭിക്കുക. ക്യാബ് റൈഡുകൾക്കും ഇതേ ഓഫർ ലഭ്യമാണ്. ഈ ഓഫർ കുറഞ്ഞത് അഞ്ച് തവണ ക്ലെയിം ചെയ്യേണ്ടതുണ്ട്.

600 രൂപ ക്യാഷ്ബാക്ക്

600 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. റൂപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഭീം ആപ്പുമായി ലിങ്ക് ചെയ്‌ത് ഇത് ക്ലെയിം ചെയ്യാം. എല്ലാ മർച്ചന്റ് യുപിഐ പേയ്‌മെന്റുകളിലും 600 രൂപ ക്യാഷ്ബാക്ക് റിവാർഡ് ലഭിക്കും.

100 രൂപയിൽ കൂടുതലുള്ള ആദ്യ മൂന്ന് ഇടപാടുകൾക്ക് 100 രൂപ ക്യാഷ്ബാക്ക് ലഭിക്കും. തുടർന്ന് ഓരോ മാസവും 10 ഇടപാടുകൾക്ക് 30 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 200 രൂപയിൽ കൂടുതലുള്ള പേയ്മെന്റുകൾക്കാണ് ഈ ആനുകൂല്യം. ഈ ഇടപാടുകൾ നടത്തിയാൽ മൊത്തത്തിൽ 600 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

READ MORE: OnePlus Earbuds: വൺപ്ലസ് 12-നൊപ്പം വന്ന OnePlus Buds 3 TWS ഇതാ സെയിൽ തുടങ്ങി…

ഓഫർ എന്ന് വരെ?

2024 മാർച്ച് 31 വരെയാണ് ഓഫർ ലഭിക്കുക. ഭീം ആപ്പിലെ ഈ ക്യാഷ്ബാക്ക് ഓഫറുകൾ എല്ലാ യുപിഐ ഉപയോക്താക്കൾക്കും ലഭിക്കും. ഭീം ആപ്പ് ഉപയോഗിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ക്യാഷ്ബാക്ക് ഓഫറുകളും ക്ലെയിം ചെയ്യാം. ഏകദേശം 2 മാസത്തേക്കുള്ള ഓഫറാണിത്. എങ്കിലും ഈ ഓഫർ നീട്ടാൻ പദ്ധതിയിടുന്നുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo