RBI-യുടെ വിലക്ക് വന്നതിന് പിന്നാലെ Paytm എക്സിലൂടെ പ്രതികരിച്ചു
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സേവനം നൽകുമെന്ന് Paytm പറഞ്ഞു
എങ്കിലും ഫാസ്റ്റ് ടാഗ്, സേവിങ്സ് എന്നിവയിൽ തടസ്സം നേരിടുമോ?
ഇന്ത്യയിൽ നോട്ട് നിരോധനത്തിന് പിന്നാലെ വളർച്ച പ്രാപിച്ച കമ്പനിയാണ് Paytm. ഡിജിറ്റൽ ഇന്ത്യയുടെ വികാസത്തിനൊപ്പം പേടിഎമ്മും വളർന്നു. എന്നാൽ സ്ഥിരമായി നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് RBI പേടിഎമ്മിനെ പിടികൂടി. ഒപ്പം ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിലേക്ക് നിയന്ത്രണങ്ങളും ചുമത്തി.
SurveyRBI-യുടെ വിലക്ക് വന്നതിന് പിന്നാലെ കമ്പനിയ്ക്ക് വലിയ നഷ്ടമാണ് ഇന്നുണ്ടായത്. ഓഹരി വിപണിയിലെല്ലാം ഈ നഷ്ടം രേഖപ്പെടുത്തി. എന്നാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സേവനം നൽകുമെന്ന് Paytm പ്രതികരിച്ചു.
Paytm എങ്ങനെ നിങ്ങളെ ബാധിക്കും?
മാർച്ച് 1 മുതൽ പേടിഎം അക്കൌണ്ടുള്ളവർക്ക് പേയ്മെന്റ് ബുദ്ധിമുട്ടാകും. എന്നാൽ ഇത് പൂർണമായും നിർത്തലാകുമെന്ന് പറയാനാകില്ല. പേടിഎം വാലറ്റുകളെയും ഫാസ്റ്റ് ടാഗ് സർവ്വീസുകളെയും ബാധിക്കും. എന്നാലും UPI സേവനങ്ങൾ പ്രതിസന്ധിയിലാകുമോ?
Paytm UPI പേയ്മെന്റ്
പേടിഎം UPI സേവനങ്ങൾക്ക് നിയന്ത്രണമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി 29 മുതൽ പുതിയ അക്കൗണ്ടുകൾ അല്ലെങ്കിൽ യൂസർമാരെ ചേർക്കാനാകില്ല. എന്നാൽ പണം പിൻവലിക്കാനും മറ്റും തടസ്സമില്ല. BBPOU പോലുള്ള ഫണ്ട് ട്രാൻസ്ഫർ സേവനങ്ങളെ ആർബിഐ വിലക്ക് ബാധിക്കും. എങ്കിലും AEPS, IMPS പോലുള്ളവയ്ക്ക് പ്രശ്നമില്ല. (ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം)

സേഫ് ഇടപാടുകൾ
1. പണം പിൻവലിക്കൽ
PPBL ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് ബാലൻസ് പിൻവലിക്കുന്നതിനും ഉപയോഗിക്കുന്നതിനും പ്രശ്നമില്ല. ഫാസ്റ്റ് ടാഗുകളിലും സേവിങ്സിലുമുള്ള ബാലൻസ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
2. പലിശയ്ക്കും റീഫണ്ടുകൾക്കും ഇളവ്
പലിശയ്‌ക്കും ക്യാഷ്ബാക്കുകൾക്കും പുതിയ നിയന്ത്രണം ബാധകമല്ല. റീഫണ്ടുകൾ പോലുള്ള സർവ്വീസുകൾ എപ്പോൾ വേണമെങ്കിലും നടത്താൻ ആർബിഐ അനുവദിക്കുന്നു.
ഇവയെല്ലാം നിയന്ത്രണത്തിൽ
ഡിപ്പോസിറ്റും ടോപ്പ്-അപ്പും
വാലറ്റുകൾ, ഫാസ്‌റ്റാഗുകൾ, NCMC കാർഡുകൾ എന്നിവയിൽ ഇനി ഡിപ്പോസിറ്റ് സാധ്യമല്ല. സേവിങ്സ് അക്കൌണ്ടുകളിലും ഡിപ്പോസിറ്റ് സാധ്യമല്ല. ഉപയോക്താക്കൾക്ക് സേവിങ്സ് അക്കൌണ്ടുകളിൽ പണം സ്വീകരിക്കാനാകില്ല. അതുപോലെ ടോപ്പ്-അപ്പുകൾ സുഗമമാക്കുന്നതിലും ആർബിഐ വിലക്കിയിരിക്കുന്നു.
2024 ഫെബ്രുവരി 29ന് മുമ്പ് ആരംഭിച്ച പേയ്മെന്റുകൾക്ക് ചില നിർദേശങ്ങൾ ആർബിഐ നൽകി. ഇങ്ങനെയുള്ള എല്ലാ പൈപ്പ്‌ലൈൻ ഇടപാടുകളും നോഡൽ അക്കൗണ്ടുകളും തീർപ്പാക്കാനാണ് നിർദേശം. ഇതിനായി അനുവദിച്ചിരിക്കുന്ന സമയപരിധി 2024 മാർച്ച് 15 വരെയാണ്. ഇതിന് ശേഷം PPBL-ൽ പുതിയ ഇടപാടുകൾ അനുവദിക്കില്ല.
READ MORE: 108MP ട്രിപ്പിൾ Camera, അൾട്രാ ബൗൺസ് ആന്റി ഡ്രോപ് Display! Honor X9b ഇന്ത്യയിലേക്ക്
2010ലാണ് പേടിഎം വരുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യം കൂടുതലായി യുപിഐ സംവിധാനങ്ങളിലേക്ക് നീങ്ങി. ഈ സമയം, ഇനി ATM ഇല്ല, പേടിഎം ചെയ്യൂ എന്ന പരസ്യ വാചകവുമായാണ് കമ്പനി വന്നത്. ഇങ്ങനെ ഇന്ത്യയിൽ പേടിഎം വികസിച്ചു.
Fastag നിർത്തലാകുമോ? സത്യമെന്ത്?
ആർബിഐ വിലക്ക് ഇന്ന് സാമ്പത്തിക മേഖലയിലെ ചർച്ചാവിഷയമായി. എന്നാൽ റിസർവ് ബാങ്ക് ഉത്തരവ് സേവിംഗ്സ് അക്കൗണ്ടുകളെയും മറ്റും ബാധിക്കില്ലെന്നാണ് പേടിഎം പറയുന്നത്.

വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി അക്കൗണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങളെ ബാധിക്കില്ല. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ബാലൻസുകൾ ഉപയോഗിക്കുന്നത് തുടരാം. പേടിഎം ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നിലവിൽ ആർബിഐ നിർദേശങ്ങൾ പാലിക്കുകയാണെന്നും കമ്പനി അറിയിച്ചു. അങ്ങനെയെങ്കിൽ റിസർവ് ബാങ്കിന്റെ വിലക്കിൽ അയവുണ്ടാകുമോ എന്ന് വരുംദിവസങ്ങളിൽ അറിയാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile