ശരവണ സ്റ്റോർ ശരവണയുടെ ‘ദി ലെജൻഡ്’ ഒടിടിയിൽ എത്തി

HIGHLIGHTS

പോയ വർഷം ജൂലൈയിലാണ് The Legend തിയേറ്ററുകളിൽ എത്തിയത്

ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്

ഇരട്ട സംവിധായകരായ ജെഡിയും ജെറിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ശരവണ സ്റ്റോർ ശരവണയുടെ ‘ദി ലെജൻഡ്’ ഒടിടിയിൽ എത്തി

തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയും ന്യൂ ശരവണ സ്റ്റോഴ്സ് ഉടമയുമായ ശരവണൻ അരുൾ ആദ്യമായി നായകനായി എത്തുന്ന ചിത്രം ദി ലെജൻഡ് 
(The Legend) ഒടിടി റിലീസിനായി ഒരുങ്ങുന്നു. മാർച്ച് 3 അർധ രാത്രി മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ശരവണൻ അരുൾ തന്റെ 52-ാം വയസിൽ നായകനായി അരങ്ങേറ്റം കുറിച്ച മാസ്സ് ആക്ഷൻ ചിത്രമാണ് ദി ലെജൻഡ് (The Legend). 

Digit.in Survey
✅ Thank you for completing the survey!

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട ചിത്രമാണ് ദി ലെജൻഡ് (The Legend). ചിത്രം ബോക്‌സ് ഓഫീസിൽ ഒരു അൾട്രാ ഡിസാസ്റ്റർ ആയി മാറി. ശരവണന്റെ മാസ്റ്റർ സ്‌ക്രാപ്പ് കാണാൻ തീയറ്ററുകളിൽ എത്താൻ പലർക്കും ധൈര്യമുണ്ടായിരുന്നില്ല. OTT-യിൽ ഇടംപിടിക്കാനും അതിന്റെ വിവേകശൂന്യത ആസ്വദിക്കാനും എല്ലാവരും കാത്തിരിക്കുകയായിരുന്നു. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ദി ലെജൻഡ് (The Legend) തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇരട്ട സംവിധായകരായ ജെഡിയും ജെറിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്.

ഗീതിക തിവാരി, ഉർവശി റൌട്ടേല, അന്തരിച്ച കോമഡി താരം വിവേക്, മയിൽസാമി, സുമൻ, പ്രഭു, നാസർ, വിജയകുമാർ, ലത, സച്ചു, തമ്പി രാമയ്യ, റോബോ ശങ്കർ, മൻസൂർ അലി ഖാൻ, ദേവദർശിനി, ലിവിങ്സ്റ്റൺ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യശിക ആനന്ദ, റായി ലക്ഷ്മി എന്നി ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. തമിഴിന് പുറമെ മലയാളം, ഹിന്ദി തെലുങ്ക് ഭാഷകളിൽ ചിത്രം സംപ്രേഷണം ചെയ്യുന്നതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo