വീട് കൂളാക്കാൻ ടാറ്റ വോൾട്ടാസ് എസികൾ! ആമസോൺ Inverter Split AC ബമ്പർ ഓഫറുകൾ

വീട് തണുപ്പിക്കാൻ ഒരു എസി വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇതാ ആമസോണിൽ ബമ്പർ ഓഫറുകൾ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡുകളിലൊന്നായ ടാറ്റയുടെ വോൾട്ടാസ് Inverter Split AC കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാം. വൈദ്യുതി ലാഭിക്കാനും മികച്ച കൂളിംഗ് നൽകാനും കഴിവുള്ള എയർ കണ്ടീഷണറുകളാണിവ. നിങ്ങളുടെ കീശ കാലിയാക്കാതെ, ഒരു ഇടത്തരം കുടുംബത്തിന് പറ്റിയ ബജറ്റിൽ എസികൾ ഇപ്പോൾ ലഭ്യമാണ്. ആമസോൺ 40000 രൂപയിലും താഴെ വിലയാണ് എയർ കണ്ടീഷണറുകൾ ആമസോൺ ഇന്ത്യയിൽ വിൽക്കുന്നത്.

Also Read: 200MP ക്യാമറയും 7000mAh ബാറ്ററിയും! പുത്തൻ Vivo V70 FE ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഓഫറിൽ ആമസോണിൽ

Voltas 1 ton 5 star Inverter Split AC Amazon Price Deal

125INV VECTRA ZEN മോഡലിലുള്ള ഇൻവെർട്ടർ സ്പ്ലിറ്റ് എസിയ്ക്കാണ് ഇപ്പോൾ വിലക്കിഴിവ്. 62,990 രൂപയ്ക്കാണ് ഇന്ത്യയിൽ ഇൻവെർട്ടർ എസി ലോഞ്ച് ചെയ്തത്. 37 ശതമാനം കിഴിവിൽ ഇൻവെർട്ടർ എയർ കണ്ടീഷണർ 39,499 രൂപയ്ക്ക് ലഭിക്കുന്നു. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്. HDFC ബാങ്ക് കാർഡ് വഴി 2500 രൂപയുടെ ഇളവും സ്വന്തമാക്കാം. ഇങ്ങനെ ഇൻവേർട്ടർ സ്പ്ലിറ്റ് എസി 37000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

വോൾട്ടാസിന്റെ 1 ടൺ 5 സ്റ്റാർ എസിയ്ക്ക് ആമസോണിൽ മികച്ച ഇഎംഐ ഡീലും ലഭ്യമാണ്. 1,389 രൂപയുടെ ഇഎംഐ ഓഫർ സ്പ്ലിറ്റ് എയർ കണ്ടീഷണറിന് അനുവദിച്ചിരിക്കുന്നു.

ചെറിയ മുറികൾക്കും ഇടത്തരം കിടപ്പുമുറികൾക്കും അനുയോജ്യമായ എയർ കണ്ടീഷണറാണിത്. കോപ്പർ കണ്ടൻസർ കോയിലുകൾ ഈ എസിയിലുണ്ട്. വോൾട്ടേജ് വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള സപ്പോർട്ടും വോൾട്ടാസ് എയർ കണ്ടീഷണറിൽ ലഭ്യമാണ്. ദിവസവും പ്രവർത്തിക്കുന്ന, ഇൻവെർട്ടർ എസിയിലൂടെ കാലക്രമേണ എയർ ഫ്ലോ വൃത്തിയായി നിലനിർത്താനാകും. ഇതിനായി ആന്റി-ഡസ്റ്റ് ഫിൽട്ടർ ഉപയോഗിച്ചിരിക്കുന്നു.

Voltas 1.5 ton 3 star ഇൻവെർട്ടർ സ്പ്ലിറ്റ് എസി

60,990 രൂപയ്ക്കാണ് വോൾട്ടാസ് എസി ഇന്ത്യയിൽ എത്തിച്ചത്. ആമസോണിൽ 33,990 രൂപയ്ക്ക് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. 2500 രൂപയുടെ ബാങ്ക് കിഴിവ് ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ 31000 രൂപ റേഞ്ചിൽ ഇൻവെർട്ടൽ സ്പ്ലിറ്റ് എയർ കണ്ടീഷണർ സ്വന്തമാക്കാം. 1,195 രൂപയുടെ ഇഎംഐ ഓഫറും വോൾട്ടാസ് എസിയ്ക്ക് ഇപ്പോഴുണ്ട്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് വോൾട്ടാസ് എസി. കൊടുംചൂടിൽ മികച്ച രീതിയിൽ തണുപ്പിക്കാനുള്ള ഫീച്ചർ ഇതിനുണ്ട്. ബജറ്റ് ഫ്രണ്ട്ലിയായ എയർ കണ്ടീഷണറാണിത്. പവർഫുൾ തണുപ്പിനുള്ള ടർബോ മോഡ് ഉൾപ്പെടെ, 4 വ്യത്യസ്ത കൂളിംഗ് മോഡുകൾ ഇതിലുണ്ട്. ഈ വോൾട്ടാസ് സ്പ്ലിറ്റ് എസിയിൽ ഒരു കോപ്പർ കോയിൽ കൂടി കൊടുത്തിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :