ഇനി പെയ്ഡ് പ്രൊമോഷനിൽ ശ്രദ്ധ വേണം; വ്ളോഗർമാർക്ക് കേന്ദ്രത്തിന്റെ പുതിയ നിയമം
പെയിഡ് പ്രമോഷന്‍ ആണെങ്കിൽ അത് കൃത്യമായി വ്യക്തമാക്കണം
നിയമം ലംഘിച്ചാൽ 10 ലക്ഷം വരെ പിഴ
സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ എന്നിവർക്കു നിയമം ബാധകം
സോഷ്യല്‍ മീഡിയ യുഗത്തില്‍ വലിയ ഒരു പങ്കാണ് വ്ളോഗര്‍മാര്‍ക്കുള്ളത്. വ്ളോഗര്‍മാരുടെ സാന്നിധ്യവും അവരുടെ സ്വാധീന ശേഷിയും നമ്മൾ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ്. ഇന്നത്തെ യുവതലമുറയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ് വ്ലോഗർമാർ. ഏത് ഉത്പന്നവും ഉപയോഗിച്ച് നോക്കിയിട്ടു മികച്ചതാണ് അല്ലെങ്കില്‍ വളരെ നല്ലതാണ് എന്ന് പറയുന്നതാണ് ഇന്നത്തെ വ്ളോഗുകളുടെ അവസ്ഥ .ഈ വ്ളോഗ് പെയിഡ് പ്രമോഷന്‍ ആണെങ്കിലും അത് സാധാരണ പ്രേക്ഷകന് ഉൾക്കൊള്ളണമെന്നില്ല.
Surveyപെയ്ഡ് പ്രമോഷനുമായി വ്ളോഗർമാരും സെലിബ്രിറ്റികളും അരങ്ങ് വാഴുമ്പോൾ പുതിയ നിയമവുമായി കേന്ദ്രം എത്തുന്നു. ഈ ലോകത്ത് എന്തും മാര്‍ക്കറ്റ് ചെയ്യാനുള്ള ശേഷി സോഷ്യല്‍ മീഡിയ വ്ളോഗര്‍മാര്‍ക്കുണ്ട്. 2025 ആകുമ്പോള്‍ വ്ളോഗര്‍മാരിലൂടെയും ഇന്‍ഫ്ളൂവന്‍സര്‍മാരിലൂടെയും നടക്കുന്ന ബിസിനസുകളുടെ മൂല്യം 2800 കോടി എത്തുമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഈ മേഖലയില്‍ ചില കടിഞ്ഞാണുകള്‍ വേണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്.
ഈ മാര്‍ഗരേഖ തെറ്റിച്ചുള്ള വീഡിയോകള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്തിയാല്‍ 10 ലക്ഷം വരെ പിഴവരാം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദേശം. വ്ളോഗുകളില്‍ ഏതെങ്കില്‍ ഉത്പന്നം സേവനം എന്നിവ പെയിഡ് പ്രമോഷന്‍ ചെയ്യുന്നെങ്കില്‍ അത് പെയിഡ് പ്രമോഷനാണെന്ന് കൃത്യമായി വ്യക്തമാക്കണം. ഒപ്പം തന്നെ ഈ സേവനം അല്ലെങ്കില്‍ ഉത്പന്നം അത് പ്രമോട്ട് ചെയ്യുന്ന വ്ളോഗറോ, സെലബ്രൈറ്റിയോ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.
വ്ളോഗർമാര്‍ സെലിബ്രിറ്റികള്‍ എന്തിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ഈ മാര്‍ഗ്ഗനിര്‍ദേശത്തിന് കീഴില്‍ വരും. പ്രമോട്ട് ചെയ്യുന്ന വ്യക്തിയുടെ പ്രതിഫലം എന്നത്. പണമായി പ്രമോട്ട് ചെയ്യപ്പെടുന്ന കമ്പനിയില്‍ നിന്നും സ്വീകരിക്കുന്നതോ, സമ്മാനമോ, അവാര്‍ഡോ എന്തും ആകാം എന്നാണ് ചട്ടം പറയുന്നത്. ഇത്തരത്തില്‍ പ്രമോഷന്‍ വീഡിയോയുടെ ആദ്യം തന്നെ പ്രതിഫലം പറ്റിയാണ് ഈ വീഡിയോ എന്ന് വ്യക്തമാക്കണമെന്ന് മാര്‍ഗനിര്‍ദേശം പറയുന്നു.
ഉൽപ്പന്നങ്ങളും സേവനങ്ങളും അംഗീകരിക്കുമ്പോൾ, സമ്മാനങ്ങൾ, ഹോട്ടൽ താമസം, ഇക്വിറ്റി, കിഴിവുകൾ, അവാർഡുകൾ തുടങ്ങിയ അവരുടെ താൽപ്പര്യങ്ങൾ പരസ്യപ്പെടുത്തുന്നത് സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവർക്ക് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, അംഗീകാരങ്ങൾ ലളിതവും വ്യക്തവുമായ ഭാഷയിൽ നടത്തുകയും പരസ്യം, സ്പോൺസർ, അല്ലെങ്കിൽ പണമടച്ചുള്ള പ്രമോഷൻ എന്നിവ ഉപയോഗിക്കുകയും ചെയ്യാം.
സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ, വെർച്വൽ സ്വാധീനം ചെലുത്തുന്നവർ എന്നിവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണെന്ന് സർക്കാർ അറിയിച്ചു. മെറ്റീരിയൽ ആനുകൂല്യത്തിന്റെ നിർവചനത്തിൽ പണമോ മറ്റ് നഷ്ടപരിഹാരമോ ഉൾപ്പെടുന്നു ആവശ്യപ്പെടാതെ ലഭിച്ചവ ഉൾപ്പെടെ ഏതെങ്കിലും വ്യവസ്ഥകളോടെയോ അല്ലാതെയോ സൗജന്യ ഉൽപ്പന്നങ്ങൾ മത്സരവും സ്വീപ്പ്സ്റ്റേക്കുകളും എൻട്രികൾ യാത്രകൾ അല്ലെങ്കിൽ ഹോട്ടൽ താമസങ്ങൾ മീഡിയ ബാർട്ടറുകൾ കവറേജും അവാർഡുകളും അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്യക്തിപരമോ തൊഴിൽപരമോ ആയ ബന്ധം പോലും.
അന്യായമായ വ്യാപാര സമ്പ്രദായങ്ങളിൽ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഉപഭോക്തൃ നിയമത്തിന്റെ പരിധിയിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സിംഗ് പറഞ്ഞു. ലംഘനം നടത്തിയാൽ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് (സിസിപിഎ) 10 ലക്ഷം രൂപ വരെ പിഴ ചുമത്താം, ഇത് തുടർന്നുള്ള കുറ്റങ്ങൾക്ക് 50 ലക്ഷം രൂപ വരെയാകാം. അംഗീകാരം നൽകുന്നയാളെ 1-3 വർഷത്തേക്ക് നിരോധിക്കാനും അതോറിറ്റിക്ക് കഴിയും.