Oakley Meta New AI Glass: 36 മണിക്കൂർ പിടിച്ചു നിൽക്കും, കണ്ണീന്നെടുക്കാൻ തോന്നാത്ത സ്റ്റൈല്!
3K വീഡിയോ സപ്പോർട്ടും, 36 മണിക്കൂർ വരെ ബാറ്ററി ലൈഫുമുള്ള Oakley Meta Vanguard AI glass പുറത്തിറങ്ങി. കായികതാരങ്ങൾക്കും ഫിറ്റ്‌നസ് പ്രേമികൾക്കുമായാണ് പുതിയ AI ഗ്ലാസുകൾ അവതരിപ്പിച്ചത്.
Surveyഹാൻഡ്‌സ്-ഫ്രീ ക്യാപ്‌ചർ, ലൈവ് വിഷ്വൽസ്, മികച്ച ഡ്യൂറബിലിറ്റിയിലൂടെ സ്‌പോർട്‌സ്-റെഡി ഡിസൈൻ എന്നിവ ഇതിലുണ്ട്. 4 വ്യത്യസ്ത ഫ്രെയിം, ഗ്ലാസ് കോമ്പിനേഷനുകളിലാണ് ഓക്ക്‌ലി മെറ്റ ഗ്ലാസുകൾ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫീച്ചറുകളും, ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കുമെന്നും നോക്കാം.
Oakley Meta Vanguard AI glass
ഓക്ക്‌ലി മെറ്റ വാൻഗാർഡിൽ ആക്ഷൻ ക്യാമറ, ഓപ്പൺ-ഇയർ ഓഡിയോ, മെറ്റ എഐ-പവർഡ് അസിസ്റ്റൻസ് എന്നിവയുണ്ട്. സുരക്ഷിതവും ഇഷ്ടാനുസൃതവുമായ ഫിറ്റിനായി പരസ്പരം മാറ്റാവുന്ന മൂക്ക് പാഡുകളുള്ള ഓക്ക്‌ലിയുടെ ത്രീ-പോയിന്റ് ഫിറ്റ് സിസ്റ്റം കൊടുത്തിട്ടുണ്ട്. സൈക്ലിംഗ്, സ്വിമ്മിങ് സമയത്ത് ധരിക്കുന്ന ഹെൽമെറ്റുകളും തൊപ്പികളുമായി പൊരുത്തപ്പെടുന്നതിന് ഇത് സഹായിക്കും.

കറുപ്പും വെളുപ്പും ഫ്രെയിമുകൾ ഉൾപ്പെടെ നാല് ഫ്രെയിം, ലെൻസ് കോമ്പിനേഷനുകളിലാണ് ഇത് ലഭിക്കുന്നത്. ഓക്ക്‌ലി PRIZM 24K, PRIZM ബ്ലാക്ക്, PRIZM റോഡ്, PRIZM സഫയർ ലെൻസുകൾ എന്നിവയുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
Also Read: 1500 രൂപയ്ക്ക് താഴെ, Unlimited ഓഫറുകളുള്ള BSNL 10 Months Plan!
ഓക്ലിയുടെ PRIZM ലെൻസ് സാങ്കേതികവിദ്യയുമായി റാപ്എറൗണ്ട് ഫ്രെയിം ജോടിയാക്കിയിരിക്കുന്നു. കായിക താരങ്ങൾക്കും ഉപയോഗിക്കാവുന്നതായതിനാൽ, പൊടി, കാറ്റ്, വെളിച്ചം എന്നിവയെ തടയുന്നു. ഇതിനായി IP67 റേറ്റിംഗുണ്ട്. ഓക്ലിയുടെയും മെറ്റയുടെയും ഇതുവരെയുള്ള പോർട്ട്‌ഫോളിയോയിലെ വെള്ളവും പൊടിയും പ്രതിരോധിക്കുന്ന ഗ്ലാസാണിത്.
ബാറ്ററി ലൈഫ് ഒമ്പത് മണിക്കൂർ വരെയാണ്. ചാർജിംഗ് കേസിലൂടെ മൊത്തം ഏകദേശം 36 മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റി ലഭിക്കും.
Oakley Meta Vanguard AI glass Camera
ഓഡിയോ ക്യാപ്‌ചറിലേക്ക് ഓപ്പൺ-ഇയർ സ്പീക്കറുകളുണ്ട്. വ്യക്തമായ കോളുകൾക്കും വോയ്‌സ് കമാൻഡുകൾക്കുമായി അഞ്ച്-മൈക്രോഫോൺ അറേ ഇതിലുണ്ട്. 3K വീഡിയോ വരെ റെക്കോർഡ് ചെയ്യാൻ കഴിവുള്ള ഓക്ക്ലി മെറ്റ ഗ്ലാസിന് സാധിക്കും. 12-മെഗാപിക്സൽ ക്യാമറ ഈ ഗ്ലാസുകളിൽ ലഭ്യമാണ്.
ഇന്ത്യയിലെ വില
ഇന്ത്യയിൽ, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളെ പിന്തുണയ്ക്കുന്നു. ദീപിക പദുക്കോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സെലിബ്രിറ്റി AI വോയ്‌സ് ഓപ്ഷൻ ഇതിനുണ്ട്. QR-അധിഷ്ഠിത ഇടപാടുകൾക്കായി UPI ലൈറ്റ് പേയ്‌മെന്റും ഇതിലുണ്ടാകും.
ഓക്ലി മെറ്റാ വാൻഗാർഡ് AI ഗ്ലാസുകൾക്ക് ഇന്ത്യയിൽ 52,300 രൂപ മുതലാണ് വില.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile