SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ചിലവേറും ;ഇതാ പുതിയ ?

HIGHLIGHTS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ നിരക്ക്

ഡിസംബർ 1 മുതലായിരുന്നു പുതുക്കിയ ചാർജുകൾ എത്തിയിരിക്കുന്നത്

SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക്  ചിലവേറും ;ഇതാ പുതിയ ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ ചാർജിങ് സംവിധാനങ്ങൾ എത്തിയിരിക്കുന്നു .അതായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI ) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഷോപ്പിങ്ങുകൾക്ക് ഇനി ചാർജ് ഈടാക്കുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് GST യോടപ്പം 99 രൂപ നൽകേണ്ടി വരും .  SBI Cards and Payment Services Private Limited – SBICPSL ആണ് ഇനി മുതൽ GST യ്ക്ക് ഒപ്പം 99 രൂപ പ്രോസ്സസിംഗ്‌ ചാർജ് നൽകണം എന്ന് അറിയിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ATM ഉപയോഗിക്കുന്നവർ ഈ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കുക

ഇന്ന് നമ്മൾ എല്ലായ്‌പോഴും കൈയ്യിൽ കരുതുന്ന ഒന്നാണ് ATM .എന്നാൽ ഇപ്പോൾ ATM ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു അപ്പ്ഡേറ്റ് എത്തിയിരിക്കുന്നു .നമ്മൾ ATM ൽ നിന്നും പണം എടുക്കുവാൻ പോകുമ്പോൾ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത് .അതിനു ശേഷം ആവശ്യമുള്ളപ്പോൾ വീണ്ടും പോയി എടുക്കുകയാണ് പതിവ് .

എന്നാൽ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാൽ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാൽ ജനുവരി മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ട്രാൻസാക്ഷന്റെ ചാർജ്ജ് കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഇത്തരത്തിൽ പരിധികഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് RBI ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു .

റിപ്പോർട്ടുകൾ പ്രകാരം ജനുവരി ആദ്യം മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ചാർജ് 21 രൂപയായി വർദ്ധിപ്പിക്കും .വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത് .ATM ന്റെ  ചിലവുകളിൽ ഉണ്ടായ വർദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile