10.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി Tab A8 പുറത്തിറക്കി
സാംസങ്ങിന്റെ പുതിയ ടാബ്‌ലറ്റുകൾ ഇപ്പോൾ വിപണിയിൽ എത്തി
സാംസങ്ങ് ഗാലക്സി Tab A8 ആണ് വിപണിയിൽ എത്തിയിരിക്കുന്നത്
സാംസങ്ങിന്റെ പുതിയ ടാബ്‌ലറ്റുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സാംസങ്ങ് ഗാലക്സി Tab A8 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മൂന്ന് വേരിയന്റുകളിൽ ഈ സാംസങ്ങ് ടാബ്‌ലറ്റുകൾ ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .
Surveyസാംസങ്ങ് ഗാലക്സി Tab A8
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 10.5 ഇഞ്ചിന്റെ WUXGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ടാബ്‌ലെറ്റുകൾ 1920 x 1200 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ Octa-Core, 2GHz പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ടാബ്‌ലറ്റുകൾ Android 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും ഈ സാംസങ്ങ് ഗാലക്സി Tab A8 സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലെറ്റുകൾക്ക് പിന്നിൽ 8 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ മുന്നിൽ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ടാബ്ലെറ്റുകൾക്ക് 7,040mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .കൂടാതെ 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതാണ് .Gray, Silver, Pink Gold എന്നി നിറങ്ങളിൽ സാംസങിന്റെ സാംസങ്ങ് ഗാലക്സി Tab A8 വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
