ഞെട്ടിക്കുന്ന വിലയിൽ ഇതാ സാംസങ്ങ് 8K QLED ടെലിവിഷനുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 May 2021
HIGHLIGHTS
  • സാംസങ്ങിന്റെ പുതിയ 8K ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

  • 4Kകൂടാതെ 8K neo QLED ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

  • 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾ വില ഇത് വരെ ലിസ്റ്റ് ചെയ്തട്ടില്ല

ഞെട്ടിക്കുന്ന വിലയിൽ ഇതാ സാംസങ്ങ് 8K QLED ടെലിവിഷനുകൾ പുറത്തിറക്കി
ഞെട്ടിക്കുന്ന വിലയിൽ ഇതാ സാംസങ്ങ് 8K QLED ടെലിവിഷനുകൾ പുറത്തിറക്കി

സാംസങ്ങിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .സാംസങ്ങിന്റെ ഏറ്റവും പുതിയ 4Kകൂടാതെ 8K neo QLED ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .4K QN85A ടെലിവിഷനുകൾ 55 ഇഞ്ചിന്റെ ഡിസ്പ്ലേ ,65 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ 4കെ QN90A ടെലിവിഷനുകൾ 50 ഇഞ്ചിന്റെ ഡിസ്പ്ലേ ,55 ഇഞ്ചിന്റെ ഡിസ്പ്ലേ ,65 ഇഞ്ചിന്റെ ഡിസ്പ്ലേ  കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 8കെ ടെലിവിഷനുകളാണ് .8കെ QN800A ടെലിവിഷനുകൾ 65 ഇഞ്ചിന്റെ ഡിസ്പ്ലേ ,75 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Samsung Neo QLED QN900A ടെലിവിഷനുകൾ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മാത്രമാണ് ലഭിക്കുന്നത് .8കെ സപ്പോർട്ട് ,7680 x 4320 പിക്സൽ റെസലൂഷൻ ,HDR 10, HSR 10+, HLG സപ്പോർട്ട് എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾക്ക് 80W ഔട്ട് പുട്ട് സൗണ്ട് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 4 HDMI പോർട്ടുകൾ , 3 USB പോർട്ടുകൾ, LAN പോർട്ടുകൾ, ഒപ്റ്റിക്കൽ പോർട്ടുകൾ, Bluetooth 5.2 കൂടാതെ  Wi-Fi 6 എന്നിവ ലഭിക്കുന്നതാണ് .

85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ  SAMSUNG NEO QLED QN900A ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 13,49,990 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 8കെ സപ്പോർട്ടിൽ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ SAMSUNG NEO QLED QN800A മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 3,89,990 രൂപയും ആണ് വില വരുന്നത് .75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾ വില ഇത് വരെ ലിസ്റ്റ് ചെയ്തട്ടില്ല .

logo
Anoop Krishnan

email

Web Title: Samsung launches 4K and 8K neo QLED TV in India starting at Rs 99,990
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status