റോയൽ എൻഫീൽഡ് കോണ്ടിനന്റൽ ജിടി 650 (Royal Enfield Continental 650) നിരവധി നവീകരണങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. കരുത്തും അഴകും ഒരുപോലെ ചേരുന്ന കഫേ റേസർ ബൈക്കാണ് ഇത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ മെറ്റിയോർ ബൈക്കിൽ നിന്നുള്ള ചില ഘടകങ്ങളും ഈ ബൈക്കിൽ നൽകിയിട്ടുണ്ട്.
റോയൽ എൻഫീൽഡ് കോണ്ടിനന്റൽ ജിടി 650 (Royal Enfield Continental 650) മോട്ടോർസൈക്കിളിന്റെ ടോപ്പ്-സ്പെക്ക് ക്രോം പതിപ്പിന് 3.45 ലക്ഷം രൂപയാണ് എക്സ്-ഷോറൂം)വില. ക്ലാസിക് രൂപത്തിലുള്ള സ്‌പോക്ക്ഡ് അലോയ് വീലുകളുമായിട്ടാണ് ഈ വേരിയന്റ് വരുന്നത്. പുതിയ അലോയ് വീലുമായി വരുന്ന കോണ്ടനന്റൽ ജിടി 650 വേരിയന്റിന് 3.39 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
അലോയ് വീലുകളുള്ള പുതിയ കോണ്ടിനന്റൽ ജിടി 650 (Royal Enfield Continental 650) മോട്ടോർസൈക്കിൾ അപെക്സ് ഗ്രേ, സ്ലിപ്സ്ട്രീം ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. അലോയ് വീലുകൾ കൂടുതലായി നൽകിയിട്ടുണ്ട് എങ്കിലും വീൽ വലിപ്പത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. സ്‌പോക്ക് വീലുകളിലുള്ള 18 ഇഞ്ച് വലുപ്പം തന്നെയാണ് അലോയ് വീലിലും ഉള്ളത്. ഈ കഫേ റേസർ ബൈക്കിന് വ്യത്യസ്തമായ ഒരു സൗന്ദര്യം നൽകാൻ അലോയ് വീലുകൾക്ക് സാധിക്കുന്നു. പുതിയ റോയൽ എൻഫീൽഡ് കോണ്ടിനന്റൽ ജിടി 650 (Royal Enfield Continental 650) പഴയ മോഡലിൽ നിന്നും വ്യത്യസ്തമായി സിയറ്റ് ടയറുകൾക്ക് പകരം വിറെഡ്സ്റ്റെൻ ടയറുകളാണ് നൽകിയിട്ടടുള്ളത്. പുതിയ മോഡൽ മോട്ടോർസൈക്കിളിലെ ശ്രദ്ധേയമായ മറ്റൊരു മാറ്റം യുഎസ്ബി ചാർജിംഗ് പോർട്ടാണ്. ഈ ചാർജിംഗ് പോർട്ട് സൗകര്യപ്രദമായി ഹാൻഡിൽബാറിന്റെ ഇടതുവശത്താണ് നൽകിയിട്ടുള്ളത്.
648സിസി, പാരലൽ-ട്വിൻ എഞ്ചിനുമായിട്ടാണ്. ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഈ എഞ്ചിൻ നവീകരിച്ചിട്ടുണ്ട്. 47.5 ബിഎച്ച്പി പവറും 52 എൻഎം ടോർക്കുമാണ് ഈ എഞ്ചിൻ നൽകുന്നത്. 2023 റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 (Royal Enfield Continental 650) മോട്ടോർസൈക്കിളിന്റെ ലോഞ്ചിലൂടെ നിലവിലെ ട്രെൻഡുകളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഒരു പോലെ പരിഗണിക്കുകയാണ് റോയൽ എൻഫീൽഡ് ചെയ്തിരിക്കുന്നത്.
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.