HIGHLIGHTS
തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കുകയാണ് രോമാഞ്ചം
സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവരാണ് പ്രധാന താരങ്ങൾ
ഹോറർ- കോമഡി ചിത്രം ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്
തിയേറ്ററുകളിൽ ആവേശകരമായി പ്രദർശനം തുടരുകയാണ് രോമാഞ്ചം. സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഉടനെ OTTയിലേക്ക് എത്തുമെന്നാണ് സൂചന. തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് Disney + Hotstar ആണ്. മാർച്ച് രണ്ടാം വാരത്തോടെ സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Surveyജിത്തു മാധവൻ എഴുതി സംവിധാനം ചെയ്ത Romancham ഹോറർ- കോമഡി വിഭാഗത്തിൽപെട്ട ചിത്രമാണ്. മലയാളത്തിൽ ഇങ്ങനെ വ്യത്യസ്തമായി ആവിഷ്കരിച്ച ആദ്യ ചിത്രമാണിതെന്നും പറയുന്നു.
ഫെബ്രുവരി 3നാണ് Romancham തിയേറ്ററുകളിൽ റിലീസിന് എത്തിയത്.
സാനു താഹിറിന്റെ ഫ്രെയിമുകൾക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. രോമാഞ്ചത്തിലെ 'ആദരാഞ്ജലികൾ നേരട്ടേ' എന്ന ഗാനം സിനിമയുടെ റിലീസിന് മുമ്പേ വൻഹിറ്റായിരുന്നു.
ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാതാക്കൾ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവർ സഹനിർമാതാക്കളായും രോമാഞ്ചത്തിന്റെ ഭാഗമായി.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile