റിമോട്ട് സെന്‍സിംഗ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരിശീലനം

റിമോട്ട് സെന്‍സിംഗ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരിശീലനം
HIGHLIGHTS

വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന കോഴ്‌സിൽ ചേരാനാവസരം

 

സംസ്ഥാന മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐ.ഐ.ആര്‍.എസ്) ഡെറാഡൂണ്‍, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന ബേസിക് ഓഫ് റിമോട്ട് സെന്‍സിംഗ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം & ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ URL: httpp://www.iirs.gov.in/EDUSAT-News ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം വിവിധ മേഖലകളില്‍ സാധ്യമാക്കുന്നതിന് ഈ കോഴ്‌സ് സഹായിക്കും. രജിസ്‌ട്രേഷന്‍ ലിങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോയില്‍ സര്‍വേ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍, കേരള എന്ന സ്റ്റഡി സെന്റര്‍ തിരഞ്ഞെടുക്കണം. ആഗസ്റ്റ് 15 വരെ ഓണ്‍ലൈനില്‍ രജിസറ്റര്‍ ചെയ്യാം. 

ആഗസ്റ്റ് 21 മുതല്‍ ഡിസംബര്‍ നാല് വരെയാണ് കോഴ്‌സ് കാലാവധി. ക്ലാസുകള്‍ വൈകിട്ട് നാല് മുതല്‍ 5.30 വരെ. യു.ജി/പി.ജി വിദ്യാര്‍ത്ഥികള്‍/വിവിധ യൂണിവേഴ്‌സിറ്റി/സ്ഥാപനങ്ങള്‍/കോളേജുകള്‍/കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് കോഴ്‌സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339800. 

Digit.in
Logo
Digit.in
Logo