ജിയോ എയർ ഫൈബർ ഉടൻ വിപണിയിലേക്ക്

ജിയോ എയർ ഫൈബർ ഉടൻ വിപണിയിലേക്ക്
HIGHLIGHTS

ജിയോ എയർ ഫൈബർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

1.5GB വേഗത്തിലാണ് വീടുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നത്

വയർഡ് കണക്ഷനില്ലാതെ തന്നെ ഫൈബർ പോലെയുള്ള വേഗത നൽകും

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോ എയർ ഫൈബർ (Jio AirFiber) ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വയറുകൾ ഇല്ലാതെ വായുവിലൂടെ 5ജി കണക്ടിവിറ്റി നൽകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ജിയോ എയർ ഫൈബറി(Jio AirFiber)ൽ ഒട്ടനവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ കമ്പനി നൽകിയത്. 1.5GB വേഗത്തിലാണ് വീടുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നത് എന്നതാണ് ജിയോ എയർ​ഫൈബറി(Jio AirFiber)ന്റെ ഏറ്റവും പ്രധാന ​ഹൈലറ്റ്. 

 പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർ​ഫൈബർ 

എയർ​ഫൈബർ നെറ്റ്‌വർക്കിന്റെ ശക്തി പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും. കൂടാതെ എയർ​ഫൈബറിന്റെ ഡി​വൈസ് വീട്ടിലെ ഒരു 5G ഹോട്ട്സ്പോട്ട് കേന്ദ്രമായി മാറും. എയർ​ഫൈബർ ഉപയോഗിച്ച് വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം. ഒരു ആപ്പ് വഴി ഇത് മാനേജ് ചെയ്യാനും സാധിക്കും. വെബ്‌സൈറ്റുകളോ ഉപകരണങ്ങളോ ബ്ലോക്ക് ചെയ്യാൻ ആപ്പ് രക്ഷിതാക്കളെ അനുവദിക്കും.

വയർഡ് കണക്ഷനില്ലാതെ ഫൈബർ പോലെയുള്ള വേഗത നൽകും 

വയർഡ് കണക്ഷനില്ലാതെ തന്നെ ഫൈബർ പോലെയുള്ള വേഗതയാണ് ജിയോ എയർഫൈബർ (Jio AirFiber ) വാഗ്ദാനം ചെയ്യുന്നത്. പ്ലഗ് ഇൻ ചെയ്യുക, ഓണാക്കുക, ഡാറ്റ ആസ്വദിച്ച് തുടങ്ങുക എന്നവിധത്തിൽ ലളിതവും ശക്തവുമാണ് ജിയോ എയർ​ഫൈബർ (Jio AirFiber ) എന്നാണ് കമ്പനി പറയുന്നത്. ട്രൂ 5G ഉപയോഗിച്ച് അൾട്രാ-ഹൈ-സ്പീഡ് ഇൻറർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഒരു വ്യക്തിഗത വൈഫൈ ഹോട്ട്‌സ്‌പോട്ട് ജിയോ എയർ​ഫൈബർ 
(Jio AirFiber) വീടുകളിൽ ​ഒരുക്കുന്നു. വീട്ടാവശ്യങ്ങൾ എന്നതുപോലെ ഓഫീസ് ആവശ്യങ്ങൾക്കായും ജിയോ എയർ​ഫൈബർ( Jio AirFiber) അ‌നുയോജ്യമാണ്.

വയർലെസ് എയർഫൈബർ എവിടേക്കും എളുപ്പത്തിൽ മാറ്റാൻ കഴിയും 

നിലവിൽ സ്മാർട്ട്ഫോൺ ഉടമകൾക്ക് മാത്രമാണ് 5G വേഗത ആസ്വദിക്കാൻ സാധിക്കുക. എന്നാൽ ജിയോ എയർ​ഫൈബർ എത്തുന്നതോടെ വീടുകളിലും 5G വേഗം എത്തും. ജിയോ എയർഫൈബറിൽ ഉപയോക്താക്കൾ പുതിയ 5G സിം ഇൻസ്റ്റാൾ ചെയ്യണം, മറ്റേതൊരു ജിയോ ഫൈബർ സേവനത്തെയും പോലെയാണ്, ജിയോ എയർ​​ഫൈബറും. എന്നാൽ വേഗത മറ്റുള്ളവയിൽനിന്ന് വളരെ കൂടുതൽ ആയിരിക്കും എന്നുമാത്രം. വയർലെസ് ജിയോ എയർഫൈബർ ഡി​വൈസ് എവിടേക്കും എളുപ്പത്തിൽ മാറ്റാൻ കഴിയും എന്നതാണ് ഉപയോക്താവിനുണ്ടാകുന്ന മറ്റൊരു സൗകര്യം. ഒരു വയർലെസ് സംവിധാനം ആയതിനാൽ പരമ്പരാഗത റൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി ജിയോ എയർ​ഫൈബർ റൂട്ടർ സജ്ജീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ആവശ്യമില്ല. ഒറ്റ നിലയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകാൻ 
ജിയോ എയർ ​ഫൈബറിന് കഴിയും. എന്നാകും ജിയോ ​എയർ​ഫൈബർ പുറത്തിറക്കുക എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. അ‌തിനാൽ ഈ വർഷം അ‌വസാനത്തോടെ തന്നെ, അ‌തായത് നാലഞ്ച് മാസത്തിനുള്ളിൽ ജിയോ എയർ​ഫൈബർ മിന്നൽ വേഗത്തിൽ ഡാറ്റയുമായി വീട്ടിലേക്ക് എത്തും.

Digit.in
Logo
Digit.in
Logo