റെഡ്മി ഇതാ ആൻഡ്രോയ്ഡ് 11 ൽ LED ടിവി അവതരിപ്പിച്ചു ;വില ?

റെഡ്മി ഇതാ ആൻഡ്രോയ്ഡ് 11 ൽ LED ടിവി അവതരിപ്പിച്ചു ;വില ?
HIGHLIGHTS

റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

Android 11ൽ ആണ് ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ റെഡ്മി അവതരിപ്പിച്ചിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം തന്നെയാണ് .

ആൻഡ്രോയിഡിന്റെ 11 ൽ ആണ് ഈ റെഡ്മി സ്മാർട്ട് ടെലിവിഷനുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .സവിശേഷതകൾ നോക്കുകയാണെങ്കിൽ 32 ഇഞ്ചിന്റെ ടെലിവിഷനുകൾ 1366×768 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ 1920×1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .

43 ഇഞ്ചിന്റെ കൂടാതെ 32 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക്  20W,30W സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ ഡോൾബി ഓഡിയോ ,DTS-HD &  DTS വിർച്യുൽ X എന്നിവ ഇതിനു സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ PatchWall 4 (ആൻഡ്രോയിഡിന്റെ 11 )ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

വില നോക്കുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ 15999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ റെഡ്മി ടെലിവിഷനുകൾക്ക് വിപണിയിൽ 25999 രൂപയും ആളാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,Mi ഹോം ,MI.com വഴി വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo