പൊളിച്ചടുക്കി ഷവോമി !! 86 ഇഞ്ചിന്റെ സ്റ്റൈലിഷ് 4K ടെലിവിഷനുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Mar 2021
HIGHLIGHTS
  • റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു

  • 86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയിരിക്കുന്ന ടെലിവിഷനുകളാണ് ഇത്

പൊളിച്ചടുക്കി ഷവോമി !! 86 ഇഞ്ചിന്റെ സ്റ്റൈലിഷ് 4K ടെലിവിഷനുകൾ എത്തി
പൊളിച്ചടുക്കി ഷവോമി !! 86 ഇഞ്ചിന്റെ സ്റ്റൈലിഷ് 4K ടെലിവിഷനുകൾ എത്തി

റെഡ്‌മിയിൽ നിന്നും പുതിയ ഉത്പന്നങ്ങൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റെഡ്‌മിയുടെ പുതിയ ടെലിവിഷനുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ വലുപ്പം തന്നെയാണ് .86 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 7,999 yuan ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 90000 രൂപയ്ക്ക് അടുത്തുവരും .മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് ഡോൾബി വിഷൻ ,ഡോൾബി Atmos കൂടാതെ HDMI 2.1 പോർട്ടുകൾ എന്നിവ എടുത്തുപറയേണ്ടതാണ് .

86 ഇഞ്ചിന്റെ  4K HDR ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം .അതുപോലെ തന്നെ 3840 × 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek MT9650 ക്വാഡ് കോർ  Cortex A73 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയും ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഗെയിമുകൾ കളിക്കുന്നതിനും വളരെ അനിയോജ്യമായ ഒരു ടെലിവിഷനുകൾ കൂടിയാണ് റെഡ്‌മിയുടെ മാക്സ് എന്ന ഈ 86 ഇഞ്ചിന്റെ ടെലിവിഷനുകൾ .

 

logo
Anoop Krishnan

email

Web Title: Redmi MAX 86-inch 4K HDR TV with HDMI 2.1 announced
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status