ആന്റണി വർഗീസിന്റെ ‘പൂവൻ’ OTTയിൽ എത്തുന്നു

HIGHLIGHTS

ജനുവരി 20ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പൂവൻ

ആന്റണി വർഗീസാണ് ചിത്രത്തിലെ നായകൻ

സീ5നാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം

ആന്റണി വർഗീസിന്റെ ‘പൂവൻ’ OTTയിൽ എത്തുന്നു

ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പൂവൻ (Poovan) ഒടിടി റിലീസിന് ഒരുങ്ങുന്നു. നാട്ടിൻപുറം പശ്ചാത്തലത്തിൽ കോമഡിക്കൊപ്പം ത്രില്ലർ ചേർത്ത് ഒരുക്കിയ ചിത്രമാണ് പൂവൻ(Poovan) . ജനുവരി 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ഇനി OTTയിൽ റിലീസിനൊരുങ്ങുകയാണ്. സീ നെറ്റ്വർക്കിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. സീ5 മാർച്ച് 24 മുതൽ പൂവൻ (Poovan) സംപ്രേഷണം ചെയ്ത് തുടങ്ങും. 

Digit.in Survey
✅ Thank you for completing the survey!

 ഒരു പൂവൻ കോഴിയും സംഭവ വികാസങ്ങളുമാണ് കഥ

സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ (Poovan)  സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ ഉണ്ടാകുന്നത്.ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർ​ഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ (Poovan) .

ആന്റണി വർഗീസിന് പുറമെ ചിത്രത്തിന്റെ സംവിധായകനായി വിനീത് വാസുദേവൻ, സജിൻ ചെറുകായിൽ, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, അനിഷ്മാ അനിൽകുമാർ, അഖില ഭാർഗവൻ, റിങ്കു റൺധീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂവന് (Poovan)  പുറമെ ആന്റണി വർഗീസ് നായകനായി എത്തിയ മറ്റൊരു ചിത്രമായ ഓ മേരി ലൈലയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. റിലീസ് തീയതി അറിയിച്ചിട്ടില്ല.

Nisana Nazeer
Digit.in
Logo
Digit.in
Logo