അതിശയിപ്പിക്കുന്ന വിലയിൽ വൺപ്ലസ് ടെലിവിഷനുകൾ പുറത്തിറക്കിയിരിക്കുന്നു

അതിശയിപ്പിക്കുന്ന വിലയിൽ വൺപ്ലസ് ടെലിവിഷനുകൾ പുറത്തിറക്കിയിരിക്കുന്നു
HIGHLIGHTS

വൺപ്ലസ് ഇതാ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

50, 55 കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ എത്തിയിരിക്കുന്നത്

ഇതാ വൺപ്ലസ് നോർഡ് സി ഇ 5ജി ഫോണുകൾക്ക് പിന്നാലെ പുതിയ ടെലിവിഷനുകളും ഇപ്പോൾ വൺപ്ലസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .OnePlus TV U1S എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വില നോക്കുകയാണെങ്കിൽ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 39999 രൂപയും കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 47,999 രൂപയും കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 62,999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്കാർട്ട് കൂടാതെ വൺപ്ലസ് സൈറ്റ്  എന്നി വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് HDR 10, HDR 10+ എന്നി സപ്പോർട്ടുകൾ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ 4കെ സപ്പോർട്ടും കാഴ്ചവെക്കുന്നുണ്ട് .വൺപ്ലസ് പുറത്തിറക്കിയ ഈ പുതിയ ടെലിവിഷനുകൾ Android TV 10 ലാണ് പ്രവർത്തിക്കുന്നത് .എന്നാൽ ഈ ടെലിവിഷനുകളിൽ ഗൂഗിളിന്റെ പുതിയ Google TV UI ലഭിക്കുന്നില്ല .

കൂടാതെ ഈ വൺപ്ലസ് ടെലിവിഷനുകളിൽ ഗൂഗിൾ പ്ലേ സംവിധാനങ്ങൾ ലഭിക്കുന്നുണ്ട് .അതുകൊണ്ടു തന്നെ ഉപഭോതാക്കൾക്ക് ഇഷ്ടപെട്ട ആപ്ലിക്കേഷനുകളും കൂടാതെ മറ്റു ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .39999 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് .  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്കാർട്ട് എന്നി വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo