30W വയർലെസ് ചാർജറിന് ഓഫറില്ലെന്ന് വൺപ്ലസ്
0 രൂപയിൽ കമ്പനി എന്തായാലും വയർലെസ് ചാർജർ വിൽക്കാൻ തയ്യാറല്ല
ചാർജർ പൂർണമായും ഫ്രീയായി നൽകുന്നുവെന്ന വാർത്തയ്ക്ക് ക്ഷമ ചോദിക്കുകയാണ് വൺപ്ലസ് എന്ന് റിപ്പോർട്ട്
OnePlus തങ്ങളുടെ 30W വയർലെസ് ചാർജറും മറ്റും സൗജന്യമായി നൽകുന്നുവെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിലുൾപ്പെടെ വാർത്തകൾ പ്രചരിച്ചിരുന്നു. 3,990 രൂപ വില വരുന്ന വയർലെസ് ചാർജർ പൂർണമായും ഫ്രീയായി നൽകുന്നുവെന്ന് സൂചിപ്പിച്ച്, ഈ ഉപകരണത്തിന് കമ്പനി തങ്ങളുടെ വെബ്സൈറ്റിൽ 0 രൂപയാണ് വിലയിട്ടിരുന്നത്.
Surveyതൊട്ടുപിന്നാലെ, ഇത് വൺപ്ലസിന്റെ ക്ലിയറൻസ് വിൽപ്പനയായിരിക്കുമെന്ന് പലരും ചിന്തിച്ചു. ഇങ്ങനെ ഒരുപാട് പേർ ചാർജറിന് ഓർഡർ നൽകുകയും ചെയ്തെന്നാണ് വിവരം. എന്നാലിതാ, കമ്പനിയുടെ ഭാഗത്ത് നിന്ന് വരുന്ന പുതിയ അറിയിപ്പ് ഇങ്ങനെ ഓഫറിൽ സന്തോഷിച്ചവർക്ക് ഒട്ടും നല്ല വാർത്തയല്ല.
എന്തെന്നാൽ വൺപ്ലസിന്റെ 30W വയർലെസ് ചാർജറിന് ഇങ്ങനെ വന്ന ഓർഡറുകൾ കാൻസൽ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 0 രൂപയിൽ കമ്പനി എന്തായാലും വയർലെസ് ചാർജർ വിൽക്കാൻ തയ്യാറല്ല. അങ്ങനെയെങ്കിൽ എന്തിനാണ് വെബ്സൈറ്റിൽ ഇത്തരമൊരു ഓഫർ വച്ചതെന്നാണോ?…
ഇങ്ങനെയൊരു ഓഫറില്ലെന്ന് OnePlus, കാരണം…
വൺപ്ലസ് 30 വാട്ടിന്റെ വയർലെസ് ചാർജർ പൂർണമായും ഫ്രീയായി നൽകുന്നുവെന്ന വാർത്തയ്ക്ക് ക്ഷമ ചോദിച്ചെത്തിയിരിക്കുകയാണ് വൺപ്ലസ് ഇന്ത്യ. OnePlus 30W വയർലെസ് ചാർജറിനായി തെറ്റായ വിലയാണ് സൈറ്റിൽ നൽകിയിരുന്നത്. അതിനാൽ ഇങ്ങനെ ചെയ്ത ഓർഡറുകൾ റദ്ദാക്കപ്പെടും. ഇവ കാൻസൽ ചെയ്യുന്നതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,’ എന്ന് വൺപ്ലസ് ഇന്ത്യ അറിയിക്കുന്നതായി ന്യൂസ് 18, ജിസ്മോചൈന എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നു.

പിഴവിന് പകരം ഓഫറും…
കമ്പനി ക്ഷമാപണത്തിനൊപ്പം ഒരു ഓഫർ കൂടി ഉപയോക്താക്കൾക്ക് പ്രായശ്ചിത്തം എന്ന രീതിയിൽ മുന്നോട്ട് വയ്ക്കുന്നു. കമ്പനിയുടെ ക്ഷമാപണത്തിന്റെ ഭാഗമായി, 1500 രൂപയോ അതിൽ കൂടുതലോ വിലയ്ക്ക് വൺപ്ലസ് ഉപകരണങ്ങൾ വാങ്ങുമ്പോൾ 800 രൂപയുടെ പുതിയ കൂപ്പൺ നൽകുന്നതായിരിക്കും.
ഈ കൂപ്പൺ പർച്ചേസിങ് സമയത്ത് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും കമ്പനി അറിയിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും കൂടുതൽ സംശയമുണ്ടെങ്കിൽ വൺപ്ലസ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും കമ്പനി അറിയിച്ചു.
എങ്കിലും വൺപ്ലസിന്റെ സ്പെഷ്യൽ സെയിലിലൂടെ ചാർജർ സൗജന്യമായി ലഭിക്കുമെന്ന് അറിഞ്ഞ് നിരവധി പേർ ഇത് പർച്ചേസ് ചെയ്തിരുന്നു. ഈ സ്പെഷ്യൽ ഡീലിനി കമ്പനിയുടെ ഭാഗത്ത് നിന്ന് മാർക്കറ്റിങ് ഇല്ലായിരുന്നെങ്കിലും, ചിലരെല്ലാം ഇത് ഓർഡർ ചെയ്യുകയും ഇതിനകം സൗജന്യമായി വയർലെസ് ചാർജർ ലഭിക്കുകയും ചെയ്തുവെന്നും വാർത്തകളിൽ പറയുന്നു. ചാർജർ മാത്രമല്ല, വൺപ്ലസ് ഫോൺ കേസുകൾ ഓർഡർ ചെയ്ത ചിലർക്ക് സൗജന്യമായി അത് ഡെലിവറിയിൽ ലഭിച്ചുവെന്നും പറയുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile