മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു
അത്തം പത്തിന് തിരുവോണം, ഇന്ന് അത്തം. ആശംസകൾ അറിയിക്കാം
Onam നിറവിൽ അത്തം ആശംസകളും സമൃദ്ധമാക്കാം
Atham Day wishes Onam 2024: ഓണം പടിവാതിക്കലെത്തി. പൂവിളി പൂവിളി പൊന്നാണമായി… ഇനി സമൃദ്ധിയുടെയും സന്തോഷക്കാലം. മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു. ഇന്ന് അത്തം.
കള്ളവും ചതിയും എള്ളോളം പൊളിവചനവുമില്ലാത്ത കാലത്തിന്റെ ഓർമ കൂടിയാണ് ഓണം. ലോകത്ത് എവിടെയായാലും മലയാളി മറക്കാത്ത പൊന്നോണം. ഇനി ഓരോ ദിവസങ്ങളും ആഘോഷത്തിന്റെയാണ്.
Onam 2024 Atham Wishes
ഇക്കൊല്ലം സെപ്തംബര്‍ ആറിനാണ് അത്തം. രണ്ട് ദിവസം അത്തം വരുന്നെങ്കിലും രണ്ടാമത്തെ അത്തമാണ് കണക്കാക്കുന്നത്. സെപ്തംബര്‍ 15-ന് തിരുവോണം. ഇന്ന് അത്തച്ചമയ ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. തൃപ്പൂണിത്തുറയിലാണ് അത്തച്ചമയം ആരംഭിക്കുന്നത്. മതേതര ആഘോഷമാണ് ഓണം. ഇന്ന് മുതൽ പൂക്കളമിട്ട് മലയാളി ഓണത്തിനെ വരവേൽക്കുന്നു.
Onam വരവേൽക്കാം, അത്തം മനോഹരമാക്കി
Happy Onam ആശംസകൾ ഇപ്പോഴേ ആരംഭിക്കാം. അത്തം ദിനാശംസകൾ വേറിട്ടതാക്കാം. മനോഹരമായ ക്യാപ്ഷനുകളിലൂടെയും ഫോട്ടോ, വീഡിയോകളിലൂടെയും ആശംസ പങ്കിടാം. വാട്സ്ആപ്പ് സ്റ്റാറ്റസിലും മനോഹരമായ വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കാം.
ഇതിനായി നിങ്ങൾക്ക് പ്രയോജനപ്പെടുന്ന അത്തംദിന ആശംസകളാണ് ഇവിടെ കുറിയ്ക്കുന്നത്. ഓണം, അത്തത്തെ കുറിച്ചുള്ള പഴമൊഴികളും ലിസ്റ്റിലുണ്ട്.
അത്തം പഴമൊഴികൾ
- അത്തം പത്തിന് തിരുവോണം
- അത്തം കറുത്താൽ ഓണം വെളുക്കും
- ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം
- ഓണം വരാനൊരു മൂലം വേണം
- കാണം വിറ്റും ഓണം ഉണ്ണണം
WhatsApp അത്തം ആശംസകൾ
എല്ലാ പ്രിയപ്പെട്ടവര്‍ക്കും അത്തം ദിനാശംസകള്‍!
അത്തം കറുത്താൽ ഓണം വെളുക്കും, ഏവർക്കും സമൃദ്ധിയുടെ ഓണാശംസകൾ
തെച്ചിയും തുമ്പയും ചെമ്പരത്തിയും… ഇന്ന് അത്തം. നിറവസന്തമാകട്ടെ നിങ്ങളുടെ ജീവിതവും, ഓണാശംസകൾ
പ്രതീക്ഷയുടെ പൊൻപുലരിയും സമൃദ്ധിയുടെ പൂക്കളവും. ഏവർക്കും അത്തം ആശംസകൾ
അത്തം മുറ്റത്തെത്തി, പൊന്നോണം വേഗമെത്തും. അത്തം ആശംസകൾ!
അത്തം പത്തിന് തിരുവോണം, എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ!
പൂവിളിയും പൂക്കളവുമായി വീണ്ടുമൊരു ഓണക്കാലം, അത്തം ദിനാശംസകൾ
തുമ്പപ്പൂവിന്റെ നൈർമല്യത്തോടെ പൊന്നോണത്തെ വരവേൽക്കാം. ഇന്ന് അത്തം. എല്ലാ മലയാളികൾക്കും ഓണാശംസകൾ!
പൂവേ പൊലി പൂവേ പൊലി പൂവേ, പൂവേ….. ഏവർക്കും അത്തം ദിനാശംസകൾ
പൂവിളി പൂവിളി പൊന്നോണമായി… ഓണത്തിനെ വരവേൽക്കാൻ അത്തമെത്തി. ഏവർക്കും ശുഭാംശസകൾ
പഴമയുടെ മധുരവും ഗൃഹാതുരത്വത്തിന്റെ സുഗന്ധവുമായി പൂക്കളങ്ങൾ ഒരുക്കാം, അത്തം ആശംസകൾ
പൂ പറിക്കാൻ കിടാങ്ങൾ പറമ്പിലേക്ക് ഓടി, തുമ്പയും തുളസിയും മുക്കുറ്റിയും കൂടയിൽ നിറഞ്ഞു, പൂക്കുടയും പൂവിളിയുമായി ഓടി മുറ്റത്തേക്ക്, ഒരുമിച്ച് പൂക്കളം തീർക്കാം, ഓണപ്പാട്ട് പാടാം, പൊന്നോണത്തെ വരവേൽക്കാം. അത്തം ആശംസകൾ
ഓണത്തിന്റെ സമൃദ്ധിയിലേക്കും ഓർമകളുടെ സുഗന്ധത്തിലേക്കും… പൂപറിച്ചും പൂക്കളമിട്ടും ഓണത്തെ വരവേൽക്കാം. ഏവർക്കും അത്തം ആശംസകൾ!
പൊന്നോണമെത്താറായി, പൂക്കളം മുറ്റത്തെത്തി. ഏവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ
പൊന്നോണത്തിന്റെ വരവറിയിച്ച് അത്തമെത്തി, ഇനി ആഘോഷത്തിന്റെ വസന്തകാലം. എല്ലാവർക്കും അത്തം ആശംസകൾ!
വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും മെസേജുകളിലും ഗ്രൂപ്പുകളിലും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാം. ഓൺലൈനിൽ എഐ ടൂളുകൾ ഉപയോഗിച്ചും വാട്സ്ആപ്പ് തേർഡ് ആപ്പുകളും ഉപയോഗിക്കാം.
Read More: Malayalam New OTT Release: എം.ടിയുടെ മനോരഥങ്ങൾ മുതൽ ചിരിപ്പിക്കാൻ ഗ്ർർർ, ലിറ്റിൽ ഹാർട്സ് വരെ…
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile