ഇന്ത്യയിൽ ഇതാ വീണ്ടും ഓമിക്രോൺ ;ജാഗ്രത കൈവിടരുത്

ഇന്ത്യയിൽ ഇതാ വീണ്ടും ഓമിക്രോൺ ;ജാഗ്രത കൈവിടരുത്
HIGHLIGHTS

ഇന്ത്യയിൽ ഇതാ വീണ്ടും ഓമിക്രോൺ സ്ഥിതികരിച്ചിരിക്കുന്നു

ഗുജറാത്തിൽ ആണ് ഇപ്പോൾ വീണ്ടും ഓമിക്രോൺ സ്ഥിതികരിച്ചിരിക്കുന്നത്

ഏകദേശം രണ്ടു വർഷങ്ങൾക്ക് അടുത്താകുന്നു നമ്മൾ കൊറോണയുടെ പ്രതിസന്ധിയിൽ കഴിയുവാൻ തുടങ്ങിയിട്ട് .എന്നാൽ ഇപ്പോൾ ഇന്ത്യയിൽ കൊറോണയുടെ കാര്യത്തിൽ അത്ര ആശങ്ക വേണ്ട എന്ന് തന്നെ പറയാം .നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ വളരെ കുറവാണു .അതുപോലെ തന്നെ വാക്സിനേഷനുകളും ഇന്ത്യയിൽ എത്തുകയുണ്ടായി 

കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 125  കൊടിയ്ക്ക് മുകളിൽ ആളുകളാണ് വാക്സിനേഷനുകൾ എടുത്തുകഴിഞ്ഞിരിക്കുന്നത് .ഇപ്പോൾ ഇതാ മറ്റൊരു ജനിതകമാറ്റം സംഭവിച്ച വൈറസിനെ ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കണ്ടെത്തിയിരിക്കുന്നത് അതീവ ഗൗരവത്തോടെ എടുക്കേണ്ട ഒന്ന് തന്നെയാണ് .

എന്നാൽ ഒമിക്രോണ്‍ വൈറസ് വളരെ അപകടക്കാരിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് .ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പറയുന്നു .ഇപ്പോൾ ഇതാ അവസാനം ഈ ഓമിക്രോൺ വൈറസുകൾ ഇന്ത്യയിലും എത്തിയിരിക്കുന്നു .അവസാനമായി ഗുജറാത്തിൽ ആണ് ഓമിക്രോൺ വൈറസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

സിംബാവെയിൽ നിന്നും ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ ഒരാൾക്കാണ് ഇപ്പോൾ ഓമിക്രോൺ സ്ഥിതികരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഇതോടെ ഇന്ത്യയിൽ ഓമിക്രോൺ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായിരിക്കുന്നു .കർണാടകയിലെ ബാംഗ്ലൂരിൽ ആണ് മറ്റൊരു ഓമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo