വീണ്ടും കുതിച്ചു ജിയോ ;17.6 ലക്ഷം വരിക്കാരെയാണ് ജിയോ വർദ്ധിപ്പിച്ചത്

HIGHLIGHTS

വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി ഇതാ റിലയൻസ് ജിയോ

എന്നാൽ എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയയ്ക്ക് നഷ്ടം

വീണ്ടും കുതിച്ചു ജിയോ ;17.6 ലക്ഷം വരിക്കാരെയാണ് ജിയോ വർദ്ധിപ്പിച്ചത്

ഒക്ടോബർ മാസ്സത്തിൽ കൂടുതൽ വരിക്കാരെ ആകർഷിച്ചു റിലയൻസ് ജിയോ .ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ മാസ്സത്തിൽ ജിയോ 17.6 ലക്ഷം വരിക്കാരെയാണ് കൂട്ടിച്ചേർത്തിരിക്കുന്നത് .എന്നാൽ വൊഡാഫോൺ ഐഡിയയ്ക്കും കൂടാതെ എയർടലിനു വരിക്കാരുടെ എന്നതിൽ കുറവാണു സംഭവിച്ചിരിക്കുന്നത് എന്നാണ് ട്രായുടെ റിപ്പോർട്ടിൽ പറയുന്നത് .

Digit.in Survey
✅ Thank you for completing the survey!

റിപ്പോർട്ടുകൾ പ്രകാരം എയർടെൽ ഏകദേശം 4.89 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത് .എന്നാൽ വൊഡാഫോൺ ഐഡിയ 9.64 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തിയിരിക്കുന്നു .ഇത് ഒക്ടോബർ മാസ്സത്തിലെ കണക്കുകൾ ആണ് .ഡിസംബർ മാസ്സത്തിൽ വൊഡാഫോൺ ഐഡിയ ,എയർടെൽ കൂടാതെ ജിയോ എന്നി കമ്പനികൾ നിരക്കുകൾ കൂടിയിരുന്നു . 

അതുകൊണ്ടു തന്നെ വരും മാസ്സങ്ങളിൽ ആര് മുന്നിൽ നില്കും ആര് പിന്നിൽ എന്ന് അറിയുവാൻ സാധിക്കുന്നതാണ് .ജിയോയുടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .

അതുകൊണ്ടു തന്നെ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എന്നതിൽ വലിയ കുറവ് വരുവാൻ സാധ്യതയില്ല എന്നതുതന്നെ പറയാം .എന്നാൽ നെറ്റ് വർക്കുകളുടെ കാര്യത്തിൽ മിക്ക ടെലികോം കമ്പനികൾക്കെതിരെയും ഉപഭോക്താക്കളുടെ പരാതികൾ വരാറുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile