ചിയാൻ വിക്രത്തിന്റെ പുതിയ സിനിമ OTT യിൽ എത്തുന്നു ?

HIGHLIGHTS

ചിയാൻ വിക്രത്തിന്റെ പുതിയ സിനിമ OTT യിൽ എത്തുന്നു

കോബ്ര എന്ന തമിഴ് സിനിമയാണ് ഉടൻ പ്രതീക്ഷിക്കുന്നത്

ചിയാൻ വിക്രത്തിന്റെ പുതിയ സിനിമ OTT യിൽ എത്തുന്നു ?

കഴിഞ്ഞ മാസ്സം ചിയാൻ വിക്രം നായകനായി അഭിനയിച്ചു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു കോബ്ര എന്ന സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും അത്ര മികച്ച പ്രതികരണം അല്ല ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ചിയാൻ വിക്രം പല ഗെറ്റപ്പുകളിൽ എത്തിയ ഈ സിനിമയ്ക്ക് കേരള ബോക്സ് ഓഫീസിൽ നിന്നും കാര്യമായ കളക്ഷനുകളും ലഭിച്ചിരുന്നില്ല .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഒക്ടോബർ ആദ്യം ചിത്രം OTT യിൽ പ്രതീക്ഷിക്കാം .

Digit.in Survey
✅ Thank you for completing the survey!

ഏറ്റവും പുതിയ മലയാളം സിനിമ OTT യിൽ എത്തി

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ വലിയ വിജയം ആയി മാറിയ സിനിമ ആയിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ Sita Ramam എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു .ബോക്സ് ഓഫീസിൽ നിന്നും മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നുംകൂടിയാണിത് .മലയാളം,തമിഴ് കൂടാതെ തെലുങ്കു ഭാഷകളിൽ ഇപ്പോൾ കാണാവുന്നതാണ് .

ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു Nna Than Case Kodu എന്ന സിനിമ .വളരെ വിവാദങ്ങൾക്ക് ഒടുവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നു .50 കോടിയ്ക്ക് മുകളിൽ ഈ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് .ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഇതാ OTT യിലും എത്തുന്നു .ഇന്ന് തിരുവോണ ദിനത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo