ഹൈ സ്പീഡുമായി BSNL

HIGHLIGHTS

ഉടൻ എത്തുന്നു BSNL

ഹൈ സ്പീഡുമായി BSNL

 

Digit.in Survey
✅ Thank you for completing the survey!

1000 എം ബി പി എസ്  വേഗതയുള്ള  FTTH സേവനവുമായി ബിഎസ്എൻ എൽ എത്തുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആദ്യം അവതരിപ്പിക്കപ്പെടുമെന്നു  കരുതുന്ന ഈ അതിവേഗ ഇന്റർനെറ്റ് സേവനം  മുംബൈയിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി മനോജ് സിൻഹ രാജ്യത്തിനു സമർപ്പിച്ചു. 

നെക്സ്റ്റ് ജനറേഷൻ ഒപ്റ്റിക്കൽ  ട്രാൻസ്‌പോർട്ട് (NG-OTH) ടെക്‌നോളജി അധിഷ്ഠിതമായ ഈ ബ്രോഡ്ബാൻഡ് സേവനം ആദ്യ ഘട്ടത്തിൽ  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ ഉൾപ്പടെയുള്ള  44 പ്രധാന സ്ഥലങ്ങളിൽക്കൂടി കടന്നുപോകും. 

ഈ സാമ്പത്തിക വർഷം തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് കൂടി കടന്നു പോകുന്ന വിധത്തിൽ ഈ സേവനം മാറുമെന്ന് മന്ത്രി അറിയിച്ചു അതോടൊപ്പം രാജ്യത്തെ  100 നഗരങ്ങളിൽ ഈ സേവനം താമസിയാതെ  നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  330 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ മേഖലയിൽ നിലവിലുള്ളതിനേക്കാൾ 10 മടങ്ങോളം അധിക വേഗതയിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ ബിഎസ്എൻ എലിനു കഴിയുമെന്നാണ് കണക്കു കൂട്ടൽ.

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo