ശ്രദ്ധിക്കുക! WhatsApp വഴി പുതിയ തട്ടിപ്പ്

Highlights

അന്താരാഷ്‌ട്ര നമ്പറുകളിൽ നിന്ന് കോളുകൾ ലഭിക്കുന്ന പുതിയ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നു

ഇന്റർനാഷണൽ കോളുകൾ ആയതിനാൽ കോളിന്റെ ഉത്ഭവം കണ്ടുപിടിക്കാൻ കഴിയില്ല

അജ്ഞാതമായ ഏതെങ്കിലും അന്താരാഷ്ട്ര കോളുകളോട് പ്രതികരിക്കാതിരിക്കുക

ശ്രദ്ധിക്കുക! WhatsApp വഴി പുതിയ തട്ടിപ്പ്

വാട്സ്ആപ്പിന് ലോകമെമ്പാടും കോടിക്കണക്കിന് ഉപഭോക്താക്കളുണ്ട്. എന്നിരുന്നാലും ആളുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം സ്വന്തമാക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാർ പലപ്പോഴും വാട്സ്ആപ്പ് ചൂഷണം ചെയ്യാൻ ശ്രമിക്കാറുണ്ട്. അന്താരാഷ്‌ട്ര നമ്പറുകളിൽ നിന്ന് ആളുകൾക്ക് കോളുകൾ ലഭിക്കുന്ന ഒരു പുതിയ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുമാണ് ഈ കോളുകൾ വരുന്നത്.

വരുന്ന കോളുകൾ ഇന്റർനാഷണൽ കോളുകൾ ആയതിനാൽ കോളിന്റെ ഉത്ഭവം ഏതു രാജ്യത്തിൽ നിന്നാണെന്ന് വ്യക്തമായി അറിയാൻ കഴിയില്ല. വാട്സ്ആപ്പ് കോളുകൾ ഇന്റർനെറ്റ് വഴിയാണ് കണക്ട് ചെയ്യപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നിങ്ങളുടെ അതേ നഗരത്തിൽ തന്നെ വാട്സ്ആപ്പ് കോളുകൾക്കായി അന്താരാഷ്ട്ര നമ്പറുകൾ വിൽക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, ഒരു സെല്ലുലാർ കോളിന് ഈടാക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര കോൾ നിരക്കുകളെ കുറിച്ച് ആശങ്കപ്പെടാതെ ആർക്കും അത്തരം നമ്പറുകളിൽ നിന്ന് വിളിക്കാൻ സാധിക്കും.

ട്വിറ്ററിലെ നിരവധി ഉപയോക്താക്കൾക്കു അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് പലതവണ കോളുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. അജ്ഞാതമായ ഏതെങ്കിലും അന്താരാഷ്ട്ര കോളുകളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. അതിനാൽ ഒരു അന്താരാഷ്‌ട്ര നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചാൽ അധിക സുരക്ഷയ്ക്കായി അത് നിരസിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നേടാൻ ശ്രമിക്കുന്നത് മുതൽ നിങ്ങളുടെ പണം കൈക്കലാക്കാൻ വരെ ഈ സ്‌കാമർമാർക്ക് സാധിക്കും.വാട്സ്ആപ്പ് സന്ദേശങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്യുന്ന തട്ടിപ്പാണ് കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തട്ടിപ്പുകാർ ഒരു പ്രശസ്ത കമ്പനിയിൽ നിന്നുള്ളവരാണെന്ന് പോസ് ചെയ്യുകയും  വീട്ടിൽ നിന്ന് ചെയ്യാൻ കഴിയുന്ന ഒരു പാർട്ട് ടൈം ജോലി നിങ്ങൾക്ക് വാഗ്ദാനം ചെയ്യാമെന്ന് നിങ്ങളോട് പറയുകയും ചെയ്യുന്നു. മിക്ക കേസുകളിലും ഒരു പണി പൂർത്തിയാക്കുന്നതിന് ഒരു ചെറിയ പ്രതിഫലം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആദ്യം ആളുകളെ വശീകരിക്കുന്നത്. ഉപയോക്താവിന് അവരുടെ പണം ലഭിച്ചുകഴിഞ്ഞാൽ, അവർ തട്ടിപ്പുകാരെ വിശ്വസിക്കാൻ തുടങ്ങുകയും അവർക്ക് ധാരാളം പണം ചിലവാക്കുന്ന ഒരു വലിയ കുരുക്കിൽ കുടുങ്ങുകയും ചെയ്യും. 

ഇന്റർനെറ്റിന് രണ്ട് വശങ്ങളുണ്ട് നിങ്ങൾ ഓൺലൈനിൽ ഇടപഴകുന്നവരെല്ലാം വിശ്വസ്തരാണെന്ന് ഉറപ്പുവരുത്തി ഇത്തരം തട്ടിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. കൂടാതെ ഇൻറർനെറ്റിലെ ക്രമരഹിതമായ ഒരു അപരിചിതൻ നിങ്ങളോട് ആവശ്യപ്പെട്ടതുകൊണ്ട് നിങ്ങൾ ഒരിക്കലും ഒരു അക്കൗണ്ടിലേക്കും പണം കൈമാറരുത് അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകരുത്.

Nisana Nazeer

Nisana Nazeer

Nisana Nazeer

View full profile