ഷവോമിയുടെ വാർഷിക ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

HIGHLIGHTS

ഇന്ന് 4 മണിയ്ക്ക് വീണ്ടും Mi വാർഷിക ഓഫറുകൾ

ഷവോമിയുടെ വാർഷിക ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

ഷവോമിയുടെ തകർപ്പൻ ആനിവേഴ്സറി ഓഫറുകൾ പുറത്തിറക്കി .4 മത് ആനിവേഴ്സറിയാണ് ഓഫറുകളാണ് ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നടന്നുകൊണ്ടിരിക്കുന്നത് .ജൂലൈ 10 മുതൽ ജൂലൈ 12 വരെയാണ് ഷവോമിയുടെ ഈ ആനിവേഴ്സറി ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ചൈന കഴിഞ്ഞാൽ പിന്നെ ഷവോമിയുടെ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്ത്യൻ മാർക്കറ്റിലാണ് .അതുകൊണ്ടു തന്നെ 4 മത് ആനിവേഴ്സറിക്ക് ഇന്ത്യൻ ഉപഭോതാക്കൾക്ക് 4 രൂപ മുതൽ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം എന്നാണ് ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്നത് .4 മണിയ്ക്ക് വാങ്ങിക്കുവാൻ സാധിക്കാത്തവർക്കായി ഇന്ന് 6 മണിയ്ക്ക് വീണ്ടും 

Digit.in Survey
✅ Thank you for completing the survey!

ജൂലൈ 10 മുതൽ ജൂലൈ 12 വരെയാണ് ഷവോമിയുടെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ട ഓഫറുകളിൽ ഒന്നാണ് 4 രൂപയ്ക്ക് ഷവോമിയുടെ റെഡ്മി y1 എന്ന സ്മാർട്ട് ഫോൺ കൂടാതെ ഷവോമിയുടെ സ്മാർട്ട് LED ടെലിവിഷൻ എന്നിവ നിങ്ങൾക്ക് വാങ്ങിക്കുവാൻ കഴിയുന്നു .ഷവോമിയുടെ TC അനുസരിച്ചു മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അതുകൂടാതെ ഷവോമിയുടെ ഒരു കോംബോ ഓഫർ കൂടി ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 5 എന്ന മോഡലും കൂടാതെ Mi VR Play 2 എന്ന ഉത്പന്നവും ഇപ്പോൾ നിങ്ങൾക്ക് 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .11298 രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് ഈ ആനിവേഴ്സറി ഓഫറുകളിൽ നിങ്ങൾക്ക് 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

അടുത്ത ആനിവേഴ്സറി ഓഫറുകളിൽ എടുത്തുപറയേണ്ടത് ഷവോമിയുടെ 8999 രൂപയുടെ റെഡ്മി Y1 എന്ന സ്മാർട്ട് ഫോണിന്റെ കൂടെ ഇപ്പോൾ നിങ്ങൾക്ക് Mi Bluetooth ഹെഡ് സെറ്റ് സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഷവോമിയുടെ പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കറും + ഒരു ഇയർ ഫോണും ഇപ്പോൾ 1,499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ജൂലൈ 12 വരെ മാത്രമേ ലഭിക്കുകയുള്ളു .

അടുത്ത ഓഫറുകൾ ;പവർ ബാങ്ക് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു കോംബോ ഓഫറുകളിൽ പവർ ബാങ്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000mAh Mi Power Bank 2i + Mi Rollerball Pen ഇപ്പോൾ ആനിവേഴ്സറി ഓഫറുകളിൽ 899 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നത് .കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും ഇപ്പോൾ ഇവിടെ ഈ ആനിവേഴ്സറി ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

മറ്റു ആനിവേഴ്സറി ക്യാഷ് ബാക്ക് ഓഫറുകൾ 

ആനിവേഴ്സറി ക്യാഷ് ബാക്ക് ഓഫറുകളിൽ ;SBI കാർഡ് ഉള്ളവർക്ക് 500 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ Paytm നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .അവസാനമായി മോബിക്ക്വിക്ക് നൽകുന്ന 2500 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആനിവേഴ്സറി ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ക്യാഷ് ബാക്ക് ഓഫറുകൾ എല്ലാം തന്നെ TC അനിസരിച്ചു മാത്രമാണ് ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾ അറിയുന്നതിന് Mi.com സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo